Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

ഗുണനിലവാരം താഴ്‌ന്നു; തേയിലവില ഇടിഞ്ഞു

മട്ടാഞ്ചേരി: ഉത്‌പാദനം കൂടുകയും നിലവാരം കുറയുകയും ചെയ്‌തതോടെ തേയിലവിലയില്‍ ഇടിവ്‌. കൊച്ചിയില്‍ നടന്ന ലേലത്തില്‍ സി.ടി.സി. പൊടിത്തേയില കിലോയ്‌ക്ക് 2 മുതല്‍ 5 രൂപ വരെ വില കുറച്ചാണു ലേലം നടന്നത്‌. എ.വി.ടി, ടാറ്റ, ഹിന്ദുസ്‌ഥാന്‍ ലിവര്‍, സപ്ലൈകോ തുടങ്ങിയ പാക്കറ്റ്‌ തേയില നിര്‍മാതാക്കള്‍ വില കുറയ്‌ക്കുകയായിരുന്നു. ഇലത്തേയിലയ്‌ക്കും പൊടിത്തേയില ഓര്‍ത്തഡോക്‌സിനും വിലയില്‍ മാറ്റമില്ല. ഇലത്തേയില ഓര്‍ത്തഡോക്‌സ്‌ 173000 കിലോയും സി.ടി.സി. 81000 കിലോയും പൊടിത്തേയില ഓര്‍ത്തഡോക്‌സ്‌ 14000 കിലോയും സി.ടി.സി. 1296000 കിലോയും ലേലത്തിനെത്തി.
വിലനിലവാരം: ഇലത്തേയില ഓര്‍ത്തോഡക്‌സ്‌ ഹൈഗ്രോണ്‍ ബ്രോക്കണ്‍ 216-222, ഹൈഗ്രോണ്‍ ഫാനിങ്‌സ് 147-152, മീഡിയം ബ്രോക്കണ്‍ 76-81, മീഡിയം ഫാനിങ്‌സ്‌ 67-72, സി.ടി.സി. ബെസ്‌റ്റ്‌ ബ്രോക്കണ്‍ 96-102, ബെസ്‌റ്റ്‌ഫാനിങ്‌സ്‌ 81-87, മീഡിയം ബ്രോക്കണ്‍ 68-72, മീഡിയം ഫാനിങ്‌സ്‌ 60-64, പൊടിത്തേയില ഓര്‍ത്തേഡാക്‌സ്‌ മീഡിയം ബ്രോക്കണ്‍ ഡസ്‌റ്റ്‌ 82-86, താണയിനം 51-55. മറ്റിനങ്ങള്‍ ലേലം ചെയ്‌തില്ല. സി.ടി.സി. ബെസ്‌റ്റ്‌ സൂപ്പര്‍ ഫൈന്‍ ഡസ്‌റ്റ്‌ 118-128, ബെസ്‌റ്റ്‌ റെഡ്‌ഡസ്‌റ്റ്‌ 95-101, കടുപ്പം കൂടിയ ഇടത്തരം 84-90, കടുപ്പം കുറഞ്ഞ ഇടത്തരം 79-84, താണയിനം 65-69.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top