Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

എയര്‍ പെഗാസസ്‌ 12നു സര്‍വീസ്‌ തുടങ്ങും

mangalam malayalam online newspaper

കൊച്ചി: മലയാളി ഉടമസ്‌ഥതയിലുള്ള എയര്‍ പെഗാസസ്‌ വിമാന കമ്പനി 12 മുതല്‍ സര്‍വീസ്‌ ആരംഭിക്കും.
ബംഗളുരു-തിരുവനന്തപുരം-ഹൂബ്ബി െലെനിലാണ്‌ ആദ്യം സര്‍വീസ്‌ ആരംഭിക്കുക. ബംഗളുരുവില്‍ നിന്ന്‌ തിരുവനന്തപുരത്തേക്കും ഹുബ്ബിയിലേക്കും അറുപത്തിയാറ്‌ സീറ്റുള്ള എ.ടി.ആര്‍. വിമാനം ഉപയോഗിച്ചാകും സര്‍വീസ്‌ എന്ന്‌ മാനേജിങ്‌ ഡയറക്‌ടര്‍ െഷെസണ്‍ തോമസ്‌ അറിയിച്ചു. ബുക്കിങ്‌ നാളെ ആരംഭിക്കും. രാജ്യത്തെ പതിനൊന്ന്‌ വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട്‌ ഹാന്‍ഡിലിങ്‌ രംഗത്തു പ്രവര്‍ത്തിക്കുന്ന ഡെകോര്‍ എവിയേഷനാണ്‌ എയര്‍ പെഗാസസ്‌ എന്ന ഉപകമ്പനി രൂപീകരിച്ച്‌ വ്യോമയാന രംഗത്തേക്കു കടന്നുവരുന്നത്‌. കൊച്ചി, ചെെന്നെ, തൂത്തുകുടി, പുതുച്ചേരി, മധുര, ബെല്‍ഗാം, രാജമുദ്രി എന്നിവിടങ്ങളിലും സര്‍വീസ്‌ ആരംഭിക്കാന്‍ എയര്‍ പെഗാസസിന്‌ പദ്ധതിയുണ്ടെന്ന്‌ െഷെസണ്‍ തോമസ്‌ കൂട്ടിച്ചേര്‍ത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top