Last Updated 1 year 6 weeks ago
Ads by Google
24
Monday
July 2017

ഓഹരി വിപണിയില്‍ മുന്നേറ്റം

mangalam malayalam online newspaper

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും മുന്നേറ്റം. സെന്‍സെക്‌സ് 183.67 പോയിന്റ്‌ മുന്നേറി 27 458.38ലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. നിഫ്‌റ്റി 49.90 ഉയര്‍ന്ന്‌ 8,248ല്‍ ആയിരുന്നു ക്ലോസ്‌ ചെയ്‌തത്‌. ഇന്‍ഫോസിസിന്റെ മികച്ച പ്രകടനമായിരുന്നു സെന്‍സെക്‌സിന്റെ നേട്ടത്തിനു പിന്നിലെ പ്രധാന ഘടകം. ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ വര്‍ധന വിപണിയില്‍ പ്രതിഫലിച്ചു. കഴിഞ്ഞ നാല്‌ ആഴ്‌ചത്തെ മികച്ച നിലയിലയാണ്‌ ഇന്നലെ രൂപ കൈവരിച്ചത്‌.
ഹിന്ദുസ്‌ഥാന്‍ യൂണി ലിവര്‍, ഡോ. റെഡ്‌ഡീസ്‌, ഒ.എന്‍.ജി.സി., ടാറ്റ മോട്ടോര്‍സ്‌, സിപ്ല തുടങ്ങിയവയുടെ ഓഹരികളാണ്‌ നേട്ടമുണ്ടാക്കിയത്‌. എന്നാല്‍ എന്‍.ടി.പി.സി., ബജാജ്‌ ഓട്ടോ, ഐ.ടി.സി., ആക്‌സിസ്‌ ബാങ്ക്‌ എന്നിവയ്‌ക്ക് നഷ്‌ടത്തിന്റെ ദിനമായിരുന്നു ഇന്നലെ.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top