Last Updated 50 weeks 5 hours ago
Ads by Google
25
Thursday
May 2017

മാരുതിയുടെ വഴിയേ ഫോക്‌സ്വാഗണും; ഒരു ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുന്നു

mangalam malayalam online newspaper

മാരുതിക്ക്‌ പിന്നാലെ സഞ്ചരിക്കുകയാണ്‌ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണും. എഞ്ചിന്‍ സംബന്ധിച്ച അറ്റകുറ്റപണികളുടെ ഭാഗമായി അടുത്ത മാസം മുതല്‍ ഇന്ത്യയില്‍ നിന്നും അവരുടെ 1.9 ലക്ഷം കാറുകള്‍ ഉള്‍പ്പെടെ 3.23 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കും. എമിഷന്‍ സോഫ്‌റ്റ്വേര്‍ സ്‌ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ഇത്‌. പരിപാടി 10 മാസത്തോളം നീണ്ടു നില്‍ക്കുമെന്നാണ്‌ കരുതുന്നത്‌.

ഇക്കാര്യം ഉടമകളുടെ സ്വാതന്ത്ര്യത്തിന്‌ വിട്ടിട്ടുള്ള കമ്പനി താല്‍പ്പര്യമുള്ളവര്‍ കമ്പനിയുമായി ബന്ധപ്പെടണമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. ഇന്ത്യയില്‍ ഇഎ 189 എഞ്ചിന്‍ ഫിറ്റ്‌ ചെയ്‌ത 3.23 ലക്ഷം കാറുകള്‍ തിരിച്ചു വിളിക്കുമെന്ന്‌ കമ്പനി കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഫോക്‌സ്വാഗണ്‌ പുറമേ ഓഡി, സ്‌കോഡ എന്നിവയുടെ കാറുകളും ഇതില്‍ പെടുന്നു. ഫോക്‌സ്വാഗന്റെ 1.9 ലക്ഷം കാറുകള്‍, സ്‌കോഡയുടെ 88,700 , 36,500 ഓഡി എന്നിങ്ങനെ 2008 നും 2015 നും നിര്‍മ്മിച്ച കാറുകളാണ്‌് ഇത്‌. 1.2 ലിറ്റര്‍, 1.5 ലിറ്റര്‍, 1.6 ലിറ്റര്‍, 2.0 ലിറ്റര്‍ എന്നിവ കരുത്തു പകരുന്ന വിഡബ്‌ള്യൂ പോളോ, വെന്റോ, ജെറ്റ, പസ്സറ്റ്‌, സ്‌കോഡ ഫാബിയ, റാപ്പിഡ്‌, യെറ്റി. സൂപ്പര്‍ബ്‌, ലോറ, ഒക്‌ടാവിയ, ഓഡി എ3, ക്യൂ3, എ4, ക്യൂ5 എന്നീ മോഡലുകളാണ്‌ അത്‌.

ജൂലൈ മുതലാണ്‌ ഫോക്‌സ്വാഗണ്‍ ചെയ്‌തു തുടങ്ങുക. ഇത്‌ തന്നെയാകും മറ്റ്‌ കാറുകളേയും പരിഗണിക്കുക. അമേരിക്കയിലെ എമീഷന്‍ ടെസ്‌റ്റ് മറികടക്കാനായി കമ്പനി കഴിഞ്ഞ സെപ്‌തംബറില്‍ തങ്ങളുടെ 11 ദശലക്ഷം കാറുകളില്‍ ഒരു തട്ടിപ്പ്‌ ഉപകരണം സംവിധാനം ചെയ്‌തതായി ആരോപണം ഉയര്‍ന്നിരുന്നു. റോഡില്‍ സഞ്ചരിക്കുമ്പോള്‍ ഉയര്‍ന്ന തോതില്‍ നൈട്രോജന്‍ ഓക്‌സൈഡ്‌ പുറത്തുവിടുന്നു എന്ന കാരണത്താല്‍ എമീഷന്‍ ടെസ്‌റ്റ് പ്രശ്‌നം വരാതിരിക്കാനായിരുന്നു ഇത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top