Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

ഒറ്റ തവണ ചാര്‍ജ്‌ ചെയ്‌താല്‍ 110 കിലോമീറ്റര്‍; ഇ- വെരിറ്റോ

mangalam malayalam online newspaper

മഹീന്ദ്ര ആന്റ മഹീന്ദ്ര വെരിറ്റോയുടെ ഇലക്‌ട്രോണിക്‌ വേര്‍ഷന്‍ ഇന്ത്യയിലെത്തി. 9.5 ലക്ഷം രൂപയാണ്‌ വാഹനത്തിന്റെ വില (ഡല്‍ഹി എക്‌സ് ഷോറൂം). 2014 ഓട്ടോ എക്‌സപോയിലാണ്‌ വെരിറ്റോയുടെ ഇലക്‌ട്രോണിക്‌ വേര്‍ഷന്‍ അവതരിപ്പിച്ചത്‌. കാറിന്‌ മൂന്നു വകഭേദങ്ങള്‍ ലഭ്യമാണ്‌.

72 വി ഇലക്‌ട്രിക്ക്‌ മോട്ടറാണ്‌ വാഹനത്തിന്‌ കരുത്ത്‌ പകരുന്നത്‌. വാഹനത്തിന്‌ 86 കിലോമീറ്റര്‍ ഉയര്‍ന്ന വേഗത ലഭിക്കുമെന്നാണ്‌ കമ്പനി പറയുന്നത്‌. ഒറ്റതവണ ചാര്‍ജ്‌ ചെയ്‌താല്‍ 110 കിലോമീറ്റര്‍ മൈലേജ്‌ ലഭിക്കും. 41.4 ബി.എച്ച്‌.പി കരുത്തും 91 എന്‍.എം ടോര്‍ക്കും വാഹനം ഉത്‌പാദിപ്പിക്കുന്നു.

ഏറ്റവും ഉയര്‍ന്ന വേരിയന്റായ ഡി. സിക്‌സില്‍ ചാര്‍ജിങ്ങിനായി ക്വിക്ക്‌ മോഡും കമ്പനി ചേര്‍ത്തിട്ടുണ്ട്‌. ഈ സംവിധാനം വഴിയായി എണ്‍പത്‌ ശതമാനം ചാര്‍ജ്‌ ഒരു മണിക്കൂര്‍ 45 മിനിറ്റുകൊണ്ട്‌ ചെയ്യാന്‍ സാധിക്കും.

വര്‍ധിച്ചു വരുന്ന പരിസ്‌ഥിതി പ്രശ്‌നങ്ങളായ മലിനീകരണം, കാലാവസ്‌ഥാ വ്യതിയാനം, ഇന്ധന ദൗര്‍ലഭ്യം എന്നിവയ്‌ക്കുള്ള പ്രതിവിധിയാണു ഇവേരിറ്റോയെന്നു മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്രയുടെ പ്രസിഡന്റും ഓട്ടോമൊട്ടിവ്‌ തലവനുമായ പ്രവീണ്‍ ഷാ പറയുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top