Last Updated 41 weeks 21 hours ago
Ads by Google
24
Friday
March 2017

ഓള്‍ട്ടോയ്‌ക്കും ക്വിഡിനും എതിരാളി വരുന്നു; ജൂണ്‍ ഏഴിന്‌

mangalam malayalam online newspaper

ഇന്ത്യയില്‍ വില്‍പ്പനയില്‍ മുന്‍മ്പില്‍ നില്‍ക്കുന്ന ഓള്‍ട്ടേയ്‌ക്കും ക്വിഡിനും എതിരാളി എത്തുന്നു. ജൂണ്‍ ഏഴിനാണ്‌ എതിരാളി എത്തുന്നത്‌. ഡാറ്റ്‌സണ്‍ ഇന്ത്യയാണ്‌ റെഡിഗോയുമായി എത്തുന്നത്‌. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെഡിഗോയുടെ വില ജൂണ്‍ ഏഴിന്‌ മാത്രമേ പുറത്തുവിടുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

എന്‍ട്രി ലെവല്‍ പാസഞ്ചര്‍ കാറായാണ്‌ റെഡിഗോ എത്തുന്നത്‌. റെഡിഗോയുടെ വില ഏകദേശം, 2.5 ലക്ഷം മുതല്‍ 3.5 ലക്ഷം വരെയാണെന്നാണ്‌ വിവരങ്ങള്‍. സി.എം.എഫ്‌-എ പ്ലാറ്റ്‌ഫോമിലാണ്‌ റെഡി-ഗോയുടെ നിര്‍മ്മാണം. ടോള്‍ ബോയ്‌ ഡിസൈനാണ്‌ ഡാറ്റസണ്‍ റെഡിഗോയ്‌ക്ക് നല്‍കിയിരിക്കുന്നത്‌. ഡേയ്‌ ടൈം റണ്ണിംഗ്‌ ലൈറ്റുകളും റെഡി-ഗോയുടെ സവിശേഷതയായിരിക്കും.

അഞ്ച്‌ സ്‌പീഡ്‌ മാനുവല്‍ ഗിയര്‍ബോക്‌സാണ്‌ വാഹനത്തിനുള്ളത്‌. 35 ലിറ്റര്‍ ഫ്യൂവല്‍ ടാങ്ക്‌ കപ്പാസിറ്റിയാണ്‌ വാഹനത്തിന. ഒരു ലിറ്ററില്‍ 25 കിലോമീറ്റര്‍ മൈലേജ്‌ വാഹനം നല്‍കുമെന്നാണ്‌ കമ്പനി പറയുന്നത്‌. അഞ്ചു കളറുകളില്‍ റെഡി-ഗോ ലഭ്യമാകും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top