Last Updated 45 weeks 5 days ago
Ads by Google
26
Wednesday
April 2017

കുറഞ്ഞ വിലയില്‍ മികച്ച മൈലേജും സ്‌റ്റൈലുമാണോ ആഗ്രഹിക്കുന്നത്‌..? ഈ ബൈക്കുകള്‍ വാങ്ങാം

mangalam malayalam online newspaper

കുറഞ്ഞ വിലയില്‍ മികച്ച മൈലേജും സ്‌റ്റൈലുമുള്ള ബൈക്കുകളാണ്‌ യുവാക്കള്‍ അന്വേഷിക്കുന്നത്‌. അതിനാല്‍ തന്നെ ഈ സെഗ്‌മെന്റില്‍ വാഹനനിര്‍മ്മാതാക്കള്‍ നിരവധി വാഹനങ്ങള്‍ അവതരിപ്പിച്ചിട്ടുമുണ്ട്‌. 50,000 രൂപയില്‍ താഴെ വിലയുള്ള മികച്ച ബൈക്കുകളില്‍ ചിലത്‌ ഇതാ..

- ഹോണ്ടാ ഡ്രീം നിയോ

ഹോണ്ടാ ഡ്രീം നിയോയ്‌ക്ക് 74 കിലോമീറ്റര്‍ മൈലേജാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. 109.19 സി.സി എന്‍ജിനാണ്‌ വാഹനത്തിനുള്ളത്‌.

42,391 രൂപ മുതല്‍ 49,070 വരെയാണ്‌ വിപണി വില. ട്യൂബ്‌ലെസ്‌ ടയറാണ്‌ വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. 179 എം.എം ഗ്രണ്ട്‌ ക്ലിയറന്‍സ്‌ വാഹനത്തിനുണ്ട്‌.

- ഹീറോ പാഷന്‍ എക്‌സ്പ്രോ

ഹീറോയടെ പാഷന്‍ എക്‌സ്പ്രോയ്‌ക്ക് 64 കിലോമീറ്റര്‍ മൈലേജാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. 110 സി.സി എന്‍ജിനാണ്‌ വാഹനത്തിന്റേത്‌. 48,927 മുതല്‍ 54,500 വരെയാണ്‌ വില.

- ഹീറോ എച്ച്‌ എഫ്‌ ഡീലക്‌സ്

ഹീറോ എച്ച്‌.എഫ്‌ ഡീലക്‌സിന്‌ 70 കിലോമീറ്റര്‍ മൈലേജാണ്‌ കമ്പനി പറയുന്നത്‌. 97.2 സി.സി എന്‍ജിനാണ്‌ വാഹനത്തിനുള്ളത്‌. 40,704 മുതല്‍ 45,250 വരെയാണ്‌ വില.

- യമഹാ സല്യൂട്ടോ ആര്‍.എക്‌സ്

82 കിലോമീറ്റര്‍ മൈലേജാണ്‌ സല്യൂട്ടോ ആര്‍.എക്‌സിന്‌ കമ്പനി അവകാശപ്പെടുന്നത്‌. 110 സി.സി എന്‍ജിനാണ്‌ വാഹനത്തിനുള്ളത്‌. 46,400 രൂപയാണ്‌ വില. യമഹായുടെ ബ്ലൂകോര്‍ ടെക്‌നോളജിയാണ്‌ മറ്റൊരു പ്രത്യേകത.

- സുസുക്കി ഹയാത്തേ

71 കിലോമീറ്റര്‍ മൈലേജാണ്‌ സുസുക്കി ഹയാത്തേയ്‌ക്ക് കമ്പനി അവകാശപ്പെടുന്നത്‌. 112 സി.സി എന്‍ജിനാണ്‌ വാഹനത്തിനുള്ളത്‌. വില 41,503 മുതല്‍ 49,751 വരെ

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top