Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

ഓടിയോടി പുതിയ റെക്കോര്‍ഡിലേക്ക്‌ ക്ലാസിക്‌ 350

mangalam malayalam online newspaper

റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക്‌ 350 ആണ്‌ നിലവില്‍ ഏറെ ആരാധകരുള്ള മോട്ടോര്‍സൈക്കില്‍ എന്ന്‌ പറയേണ്ടിവരും. പ്രീമിയം സെഗ്‌മെന്റില്‍ എത്തിയ വാഹനം ഏവരുടെയും ഇഷ്‌ടതാരമായി. ഇപ്പോള്‍ ഏറ്റവും കുടുതല്‍ വില്‍ക്കപ്പെടുന്ന ബൈക്കുകളുടെ പട്ടികയിലും ഇടം നേടിയിരിക്കുകയാണ്‌ ക്ലാസിക്‌ 350.

ഏപ്രില്‍ മാസത്തില്‍ 28,567 ക്ലാസിക്‌ 350 കളാണ്‌ വിറ്റുപോയത്‌. ഇതോടെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മോട്ടോര്‍ സൈക്കിളുകളുടെ പട്ടികയില്‍ ഒമ്പതാം സ്‌ഥാനത്തേക്ക്‌ എത്തിയിരിക്കുകയാണ്‌ ക്ലാസിക്‌ 350. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം ഉണ്ടായിരുന്നതിനേക്കാള്‍ 71 ശതമാനം വര്‍ദ്ധനവാണ്‌ വാഹന വില്‍പ്പനയില്‍ ക്ലാസിക്ക്‌ 350 ക്ക്‌ ഉണ്ടായിരിക്കുന്നത്‌.

346 സി.സി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ്‌ എന്‍ജിനാണ്‌ വാഹനത്തിന്‌ ശക്‌തി നല്‍കുന്നത്‌. അഞ്ച്‌ സ്‌പീഡ്‌ ഗിയര്‍ ബോക്‌സാണ്‌ വാഹനത്തിന്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top