Last Updated 1 year 2 weeks ago
Ads by Google
24
Saturday
June 2017

ഗോഡ്‌സില്ല തങ്കമാണ്‌; പത്തരമാറ്റ്‌ തനിത്തങ്കം

mangalam malayalam online newspaper

ദുബായ്‌: ദുബായില്‍ ചര്‍ച്ച ചെയ്യാന്‍ ഒട്ടേറെ വിസ്‌മയങ്ങളുണ്ട്‌. പക്ഷേ ഇപ്പോഴത്തെ സംസാര വിഷയം ഗോഡ്‌സില്ലയാണ്‌. ദുബായ്‌ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ്‌ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന ദുബായിലെ ഓട്ടോ മെക്കാനിക്കയില്‍ ജപ്പാന്‍ പവിലിയനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട കാറാണ്‌. പക്ഷേ ഇത്‌ വെറും കാറല്ല. പത്തരമാറ്റ്‌ തങ്കത്തില്‍ തീര്‍ത്ത ഒന്നാന്തരം സ്വര്‍ണ്ണക്കാറാണ്‌. പേരാണ്‌ ഗോഡ്‌സില്ല.

കസ്‌റ്റമൈസ്‌ ചെയ്‌ത കാറില്‍ പ്രദര്‍ശനത്തിന്‌ എത്തിയ നിസാന്‍ ആര്‍ 35 ജിടിആര്‍ കാര്‍ സൂപ്പര്‍സ്‌റ്റാറിന്‌ പത്തുലക്ഷം രൂപയാണ്‌ വിലമതിക്കുന്നത്‌. ജപ്പാന്‍ കമ്പനിയായ കൂള്‍ റെയ്‌സിംഗ്‌, ആര്‍ടിസ്‌ എന്നിവ ചേര്‍ന്ന്‌ രൂപകല്‍പ്പന ചെയ്‌ത കാറിന്‌ സ്വര്‍ണ്ണം പകര്‍ന്നത്‌ തകാഹികോ ഇസാവ എന്ന കലാകാരനാണ്‌. ഇസ്‌ളാമിക്‌ ചിത്രകലാശൈലിയില്‍ ചിത്രപ്പണികളുള്ള കാറിന്‌ ഇതിനകം വലിയ ശ്രദ്ധയാണ്‌ നേടാന്‍ കഴിഞ്ഞിരിക്കുന്നത്‌.

പത്തു വര്‍ഷമെടുത്താണ്‌ കാറിന്‌ വേണ്ട പ്രത്യേക പെയ്‌ന്റ് നിര്‍മ്മിച്ചത്‌. ചിത്രകലയ്‌ക്കും മറ്റും ആറുമാസം എടുക്കുകയും ചെയ്‌തു. 80 ഡിഗ്രി സെല്‍ഷ്യസ്‌ ചൂടിലാണ്‌ പെയ്‌ന്റ് ഉണക്കിയെടുത്തത്‌. കാറിന്റെ എഞ്ചിന്‍ ഭാഗങ്ങളിലും ഉള്ളിലും സ്വര്‍ണ്ണവര്‍ണ്ണം നല്‍കിയിട്ടുണ്ട്‌. പ്രദര്‍ശനത്തില്‍ 25 രാജ്യങ്ങളുടെ പവലിയനുകളിലുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top