Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

ബി.എം.ഡബ്ലുവില്‍ ഞെട്ടിപ്പിക്കുന്ന അഭ്യാസങ്ങളുമായി മൂന്നു വയസ്സുകാരന്‍

mangalam malayalam online newspaper

ബി.എം.ഡബ്ലൂ കാറില്‍ അഭ്യാസ പ്രകടനം നടത്തുന്ന മൂന്നു വയസ്സുകാരന്റെ വീഡിയോ വൈറലാകുന്നു. ഇറാഖില്‍ നിന്നുള്ള മൂന്നു വയസ്സുകാരനാണ് കാറില്‍ ഞെട്ടിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത്. കാര്‍ ഉപയോഗിച്ചുള്ള കുട്ടിയുടെ അഭ്യാസങ്ങള്‍ മാതാപിതാക്കളാണ് പകര്‍ത്തി സോഷ്യല്‍ മീഡിയായില്‍ ഇട്ടത്.

കാറിന്റെ സീറ്റില്‍ കൃത്യമായി ഇരിക്കാന്‍ പോലും സാധിക്കാത്ത കുട്ടിയാണ് അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത്. വിവിധ അഭ്യാസ പ്രകടനങ്ങളും കുട്ടി കാണിക്കുന്നുണ്ട്. കാര്‍ ഡ്രിഫ്റ്റ് ചെയ്യിക്കുന്ന മൂന്നു വയസ്സുകാരന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ലൈവ് ലീക്ക് എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

വാഹനങ്ങള്‍ ഓടിക്കുന്നതിന് ഇറാഖില്‍ അനുവദിച്ചിട്ടുള്ള മിനിമം പ്രായം 17 വയസാണ്. വീഡിയോ വൈറലായതോടെ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top