Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

കിടിലന്‍ ലുക്കും കുറഞ്ഞ വിലയും; ഡാറ്റസണ്‍ റെഡിഗോ പുറത്തിറങ്ങി

mangalam malayalam online newspaper

ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാന്റായ ഡാറ്റസന്‍ ശ്രേണിയിലെ മൂന്നാമത്തെ മോഡല്‍ പുറത്തിറക്കി. റെഡി-ഗോ എന്നാണ് വാഹനത്തിന്റെ പേര്. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് റെഡിഗോ അവതരിപ്പിച്ചത്.

ലൈം ഗ്രീന്‍, റെഡ് നിറഭേദങ്ങളിലാണ് റെഡിഗോ വിപണിയില്‍ എത്തുക. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്. ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാനാവുമെന്നത് റെഡിഗോയുടെ പ്രത്യേകതയാണ്. ജൂണ്‍ ഒന്നിനാണ് വാഹനം നിരത്തിലിറങ്ങുക. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 2020 ഓടെ ഇന്ത്യന്‍ വിപണിയിലെ അഞ്ച് ശതമാനം വിഹിതമാണ് ഡാറ്റസണ്‍ പ്രതീക്ഷിക്കുന്നത്.

ഐ.ടു എന്ന നാമത്തില്‍ വികസിപ്പിച്ചെടുത്ത ചെറുകാറാണ് റെഡിഗോ. നിലവില്‍ ഗോ , ഗോ പ്ലസ് എന്നീ മോഡലുകളാണ് ഡാറ്റ്‌സണ്‍ ശ്രേണിയിലുള്ളത്. ക്വിഡ്, മാരുതി സുസുക്കി ഓള്‍ട്ടോ, ഹ്യൂണ്ടേയ് ഇയോണ്‍ എന്നിവയോടാണ് റെഡിഗോയ്ക്ക് മത്സരിക്കേണ്ടി വരിക.

800 സി.സി എന്‍ജിനാണ് വാഹനത്തിനുള്ളത്. 185 എം.എം ഗ്രണ്ട് €ിയറന്‍സ് വാഹനത്തിനുണ്ട്. 2.7 ലക്ഷം മുതല്‍ 3.2 ലക്ഷം രൂപവരെയാണ് റെഡിഗോയുടെ വിലയെന്നാണ് വിവരങ്ങള്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top