Last Updated 50 weeks 5 days ago
Ads by Google
30
Tuesday
May 2017

ബലോനോയുടെ ഓട്ടോമാറ്റിക്‌ മോഡല്‍ വിപണിയിലെത്തി

mangalam malayalam online newspaper

മാരുതി സുസുക്കി ബലേനോയുടെ ഓട്ടോമാറ്റിക്‌ മോഡല്‍ വിപണിയിലെത്തി. ബലേനോ സീറ്റ വിഭാഗത്തിലാണ് ഒട്ടോമാറ്റിക്‌ മോഡല്‍ എത്തിയിരിക്കുന്നത്‌. 7.47 ലക്ഷം രൂപയാണ്‌ (എക്‌സ് ഷോറും ഡല്‍ഹി) വില. നിലവിലുള്ള മോഡലിലുള്ള എല്ലാ സൗകര്യങ്ങളോടുംകൂടി തന്നെയാണ്‌ വാഹനം എത്തിയിരിക്കുന്നത്‌. രേത്തെ ബലേനോ സി.വി.റ്റി സൗകര്യം നല്‍കിയിരുന്നത്‌ ഡെല്‍റ്റാ വിഭാഗത്തില്‍ മാത്രമായിരുന്നു. എന്നാല്‍ അലോയ്‌ വീലും ഫോഗ്‌ ലാമ്പും ഈ മോഡലിന്‌ നല്‍കിയിരുന്നില്ല.

ബലേനോയുടെ സീറ്റ വിഭാഗത്തിന്‌ 16 ഇഞ്ച്‌ അലോയ്‌ വീലുകളാണ്‌ നല്‍കിയിരിക്കുന്നത്‌. മുമ്പില്‍ ഫോഗ്‌ ലാമ്പുകളും നല്‍കിയിട്ടുണ്ട്‌. ഓട്ടോമാറ്റിക്‌ ഹെഡ്‌ലാമ്പ്‌, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, ഓട്ടോ ഡിമ്മിങ്‌ ഐ.ആര്‍.വി.എം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്‌, ബട്ടണ്‍ സ്‌റ്റാര്‍ട്ട്‌, ലെതറില്‍ പൊതിഞ്ഞിരിക്കുന്ന സ്‌റ്റീയറിങ്‌ വീലുകള്‍. എന്നിവയെല്ലാം പ്രത്യേകതകളാണ്‌.

ബലേനോ ഡിസൈനിലും, ടെക്‌നോളജിയിലും, പെര്‍ഫോമന്‍സിലും മികച്ചതായതിനാലാണ്‌ വിജയിച്ചതെന്ന്‌ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്‌ മാര്‍ക്കറ്റിങ്‌ ആന്റ്‌ സെയില്‍സ്‌ ഡയറക്‌ടര്‍ പറയുന്നു. 1.2 ലിറ്റര്‍ കെ.സീരിയസ്‌ എന്‍ജിന്‍ തന്നെയാണ്‌ ബലേനോ സീറ്റയ്‌ക്കും കരുത്ത്‌ പകരുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top