Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

എല്ലാ വര്‍ഷവും പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ റെനോള്‍ട്ട്‌

mangalam malayalam online newspaper

ന്യൂഡല്‍ഹി: ഫ്രഞ്ച്‌ കാര്‍ നിര്‍മ്മാതാക്കളായ റെനോള്‍ട്ട്‌ എല്ലാ മാസവും ഓരോ പുതിയ മോഡല്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. വാഹന വിപണിയില്‍ മുന്നേറുന്നതിനുള്ള ശ്രമഫലമായാണ്‌ എല്ലാ മാസവും വാഹനങ്ങള്‍ പുറത്തിറക്കാന്‍ കമ്പനി തീരുമാനിച്ചത്‌.

മാര്‍ച്ചില്‍ 12,424 യൂണിറ്റ്‌ വാഹനങ്ങളാണ്‌ കമ്പനി വിറ്റഴിച്ചത്‌. വില്‍പ്പനയില്‍ വര്‍ദ്ധനവ്‌ വരുത്തുന്നതിന്‌ കമ്പനിക്ക്‌ സാധിച്ചിരുന്നു. 2017 നുള്ളില്‍ വാഹന വിപണിയുടെ അഞ്ച്‌ ശതമാനം വളര്‍ച്ച നേടുന്നതിനായാണ്‌ കമ്പനിയുടെ ശ്രമം.

ക്വിഡിന്റെ 1 ലിറ്റര്‍ ഓട്ടോമാറ്റിക്‌ വേര്‍ഷന്‍ ഇറക്കുന്നതിനും ആലോചിക്കുന്നതായി കമ്പനി അധികൃതര്‍ പറയുന്നു. പുതിയ ഡസ്‌റ്ററിന്റെ ബുക്കിങ്‌ സ്വീകരിച്ചു തുടങ്ങിയിട്ടുമുണ്ട്‌. ഓരോ വര്‍ഷവും പുതിയ മോഡല്‍ കാറുകള്‍ പുറത്തിറക്കുന്നതിനും ആലോചിക്കുന്നതായി റെനോള്‍ട്ട്‌ ഇന്ത്യ സി.ഇ.ഒ മാനേജിങ്‌ ഡയറക്‌ടര്‍ സുമിത്‌ സോഹ്നി പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top