Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

എസ്‌ ക്രോസിന്‌ രക്ഷയില്ല; മാരുതി കസ്‌റ്റമേഴ്‌സിന്‌ 90,000 രൂപ തിരിച്ചു നല്‍കും

mangalam malayalam online newspaper

ന്യൂഡല്‍ഹി: പുതിയ ഉല്‍പ്പന്നം എസ്‌ ക്രോസിന്റെ ആദ്യ കസ്‌റ്റമേഴ്‌സിന്‌ മാരുതി 90,000 രൂപ തിരിച്ചു കൊടുക്കുന്നു. വിലകുറയ്‌ക്കാനുള്ള തീരുമാനം വന്നതിന്‌ പിന്നാലെ മാരുതി എസ്‌ ക്രോസ്സ്‌ 1,600 സിസി വേരിയന്റ്‌ ആദ്യം വാങ്ങിയവര്‍ക്കാണ്‌ ആനുകൂല്യം.

കാര്യമായ പ്രതികരണം കിട്ടാതായതിന്‌ പിന്നാലെ അടുത്തിടെ കമ്പനി കാറിന്റെ വിലയില്‍ 40,000 നും രണ്ടര ലക്ഷത്തിനും ഇടയില്‍ കുറവ്‌ വരുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഈ നഷ്‌ടപരിഹാരം. കാര്‍ അവതരിപ്പിച്ച ആഗസ്‌റ്റ് 4 മുതല്‍ ഒരുമാസത്തിനിടെ ബുക്ക്‌ ചെയ്‌തവര്‍ക്കായിരിക്കും ഈ ആനുകൂല്യം. ഇതിന്‌ പുറമേ 13,00 സിസി വേരിയന്റുകള്‍ വാങ്ങിയിട്ടുള്ള ഉപയോക്‌താക്കള്‍ക്ക്‌ ഉള്‍പ്പെടെ വാറന്റി രണ്ടു വര്‍ഷത്തേക്ക്‌ കൂടി നീട്ടുകയും ചെയ്‌തിട്ടുണ്ട്‌.

എസ്‌ ക്രോസിന്‌ വേണ്ടത്ര പിന്തുണ കിട്ടുന്നില്ല എന്നതിനെ തുടര്‍ന്നായിരുന്നു വില കുറിച്ചത്‌. ഇതുവരെ കമ്പനിക്ക്‌ വില്‍ക്കാന്‍ സാധിച്ചത്‌ 23,000 യൂണിറ്റുകള്‍ മാത്രമാണ്‌. വിലക്കുറവ്‌ വരുത്തിയതിന്‌ പിന്നാലെ വാഹനത്തിന്റെ വില്‍പ്പന കൂടിയിട്ടുണ്ട്‌. 8.34-13.74 ലക്ഷം വിലയുമായിട്ടാണ്‌ എസ്‌ ക്രോസ്‌ നേരത്തേ ലോഞ്ച്‌ ചെയ്‌തത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top