Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

മേഴ്‌സിഡസ്‌ ബെന്‍സ്‌ എസ്‌400 മാര്‍ച്ച്‌ 29 ന്‌ എത്തും

mangalam malayalam online newspaper

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മേഴ്‌സിഡസ്‌ ബെന്‍സ്‌ എസ്‌400 എന്ന ആഡംബര മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നു. മാര്‍ച്ച്‌ മാര്‍ച്ച്‌ 29 ന്‌ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തും. ബെന്‍സിന്റെ മറ്റ്‌ എസ്‌ ക്ലാസ്‌ മോഡലുകള്‍ക്ക്‌ ഒപ്പം എസ്‌ 400 എത്തുന്നതോടെ വിപണിയിലെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ്‌ കമ്പനി.

3 ലിറ്റര്‍ വി 6 പെട്രോള്‍ എന്‍ജിനിലാണ്‌ എസ്‌400 എത്തുന്നത്‌. 324 ബി.എച്ച്‌.പി കരുത്തുള്ള വാഹനത്തിന്‌ 480 എന്‍.എം ടോര്‍ക്ക്‌ ലഭിക്കും. എഴ്‌, ഒമ്പത്‌ സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ഗിയര്‍ബോക്‌സില്‍ വാഹനം ലഭ്യമാണ്‌.

മറ്റ്‌ എസ്‌ ക്ലാസ്‌ മോഡലുകളെപോലെ തന്നെ എയര്‍ സസ്‌പെന്‍ഷന്‍ സവിശേഷതയും ക്യാബിന്‍ സവിശേഷതയും, സ്‌ഥല സവിശേഷതയുമെല്ലാം വാഹനത്തിനുണ്ട്‌. വാഹനത്തിന്‌ 1.2 കോടിയാണ്‌ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കുന്ന വില.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top