Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ആഡംബരവും സുരക്ഷയും; മെയ്ബാക്ക് എസ് 600 ഗാര്‍ഡ്

mangalam malayalam online newspaper

ന്യൂഡല്‍ഹി: ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‌സിഡസ് ബെന്‍സ് ആഡംബരത്തിനും സുരക്ഷിതത്വത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന മെയ്ബാക്ക് എസ് 600 ഗാര്‍ഡ് പുറത്തിറക്കി. 10.5 കോടിയാണ് (എക്‌സ് ഷോറും ഡല്‍ഹി) വാഹനത്തിന്റെ വില.

ഉയര്‍ന്ന സുരക്ഷാ ഉറപ്പാക്കുന്ന വി.ആര്‍ 10 സര്‍ട്ടിഫിക്കറ്റ് ലഭിച്ച വാഹനമാണ് മെയ്ബാക്ക് എസ് 600 ഗാര്‍ഡ്. ബുള്ളറ്റ് പ്രൂഫ്, മൈന്‍ പ്രൂഫ് അടക്കം നിരവധി സൂരക്ഷാ സൗകര്യങ്ങളാണ് വാഹനത്തിന് ഉള്ളത്. ആധുനിക ബാലിസ്റ്റിക് മിസൈല്‍ പ്രയോഗങ്ങളും തടയുന്നതിന് വാഹനത്തിന് സാധിക്കും.

7.9 സെക്കന്റുകൊണ്ട് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കും. 6.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി-12 എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ബെന്‍സ് ശ്രേണിയില്‍ ഇന്ത്യയിലെ ഏറ്റവും വിലയുള്ള കാറാണിത്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top