Last Updated 41 weeks 21 hours ago
Ads by Google
23
Thursday
March 2017

ടിയാഗോ മാര്‍ച്ച്‌ 28 ന്‌ എത്തും

mangalam malayalam online newspaper

ടാറ്റായുടെ ഹാച്ച്‌ ബാക്ക്‌ മോഡല്‍ ടിയാഗോ മാര്‍ച്ച്‌ 28 ന്‌ വിപണിയില്‍ എത്തും. എന്‍ട്രി ലെവല്‍ കാറായ നാനോയ്‌ക്കും ഹാച്ച്‌ബാക്കായ ബോള്‍ട്ടിനുമിടയിലാണ്‌ ടാറ്റാ മോട്ടോഴ്‌സ് ടിയാഗോയെ അവതരിപ്പിച്ചിരിക്കുന്നത്‌. സിക്ക എന്ന പേരിലായിരുന്നു ടാറ്റ മോട്ടോഴ്‌സ് ആദ്യം വാഹനം അവതരിപ്പിച്ചത്‌. എന്നാല്‍ ഗുരുതരമായ ജന്മവൈകല്യം ഉണ്ടാക്കുന്ന സിക്ക എന്ന വൈറസുകളുടെ പേരിനോടുള്ള സാദൃശ്യം മൂലം ടിയാഗോ എന്ന്‌ പേര്‌ മാറ്റുകയായിരുന്നു.

ഇടത്തരം ഹാച്ച്‌ബാക്കായ ഇന്‍ഡിക്കയുടെ എക്‌സ് സീറോ പ്ലാറ്റ്‌ഫോം ആധാരമാക്കിയാണ് ടിയാഗോയുടെ നിര്‍മ്മാണം. സെലേറിയോ, ഐ.10 എന്നിവയോടാണ്‌ ടിയാഗോയ്‌ക്ക് മത്സരിക്കേണ്ടിവരിക. ടിയാഗോയുടെ വിവിധ വകഭേദങ്ങള്‍ക്ക്‌ 3.59 ലക്ഷം മുതല്‍ 5.59 ലക്ഷം വരെയാണ്‌ വില. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ്‌ വാഹനത്തിനുള്ളത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top