Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

ഹാര്‍ലി ഡേവിഡ്‌സന്‍ സ്‌ട്രീറ്റ്‌ 500 ഇന്ത്യയിലേക്കില്ല

mangalam malayalam online newspaper

ഹാര്‍ലി ഡേവിഡ്‌സന്റെ എന്‍ട്രി ലെവല്‍ മോഡലായ സ്‌ട്രീറ്റ്‌ 500 ഇന്ത്യയിലേക്കില്ല. 2013 ല്‍ മിലാനില്‍ നടന്ന ഇ.ഐ.സി.എം.എ ഷോയിലാണ്‌ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌ട്രീറ്റ്‌ 500 ഉും സ്‌ട്രീറ്റ്‌ 750 ഉും അവതരിപ്പിച്ചത്‌. സ്‌ട്രീറ്റ്‌ 750 ഇന്ത്യയില്‍ വില്‍പ്പനയില്‍ മികച്ച പ്രകടം കാഴ്‌ച്ചവയ്‌ക്കുന്നതിനാല്‍ സ്‌ട്രീറ്റ്‌ 500 ഇന്ത്യന്‍ വിപണിയില്‍ എത്തിക്കേണ്ടതില്ല എന്ന നിലപാടിലാണ്‌ കമ്പനി.

നാലു ലക്ഷത്തോളം രൂപയ്‌ക്കാണ്‌ സ്‌ട്രീറ്റ്‌ 750 ഇന്ത്യയില്‍ വില്‍ക്കുന്നത്‌. ഇതിലും വിലക്കുറവുള്ള സ്‌ട്രീറ്റ്‌ 500 ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചാല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവ്‌ ഉണ്ടാകുമായിരുന്നു. എന്നാല്‍ സ്‌ട്രീറ്റ്‌ 500 ഇന്ത്യന്‍ വിപണിക്ക്‌ അനുയോജ്യമല്ലെന്ന നിലപാടിലാണ്‌ ഹാര്‍ലി ഡേവിഡ്‌സണ്‍ ഏഷ്യ പസഫിക്‌ മാനേജിങ്‌ ഡയറക്‌ടര്‍ മാര്‍ക്‌ മക്‌അലിസ്‌റ്റര്‍. അതേസമയം ഇന്തോനേഷ്യയിലേക്കും ഓസ്‌ട്രേലിയയിലേക്കുമുള്ള സ്‌ട്രീറ്റ്‌ 500 നിര്‍മ്മിക്കുന്നത്‌ ഇന്ത്യയില്‍ തന്നെയാണ്‌.

ഹാര്‍ലി ഡേവിഡ്‌സണ്‍ നിലവില്‍ ഇന്ത്യയില്‍ 12,000 ബൈക്കുകള്‍ വിറ്റഴിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ വിപണിയിലെ വളര്‍ച്ച പ്രധാന്യമര്‍ഹിക്കുന്നതാണെന്ന്‌ പറയുന്ന മക്‌അലിസ്‌റ്റര്‍ നഗരവാസികളായ ഇടപാടുകാരെ ലക്ഷ്യമിട്ടാണ്‌ സ്‌ട്രീറ്റ്‌ 750 അവതരിപ്പിച്ചതെന്നും ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ വാഹനത്തിന്‌ പ്രാധാന്യമുണ്ടെന്നും പറയുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top