Last Updated 50 weeks 5 days ago
Ads by Google
30
Tuesday
May 2017

ഒട്ടേറെ പ്രത്യേകതകളുമായി മാരുതി സുസുക്കി ഇഗ്നിസ്‌

mangalam malayalam online newspaper

2016 ഓട്ടോ എക്‌സ്പോയില്‍ മാരുതി സുസുക്കി എസ്‌.യു.വി വിഭാഗത്തിലേക്ക്‌ ഒരു ചെറിയ മോഡല്‍ അവതരിപ്പിച്ചു ഇഗ്നിസ്‌ എന്ന പേരില്‍. വലിപ്പത്തിലും കാഴ്‌ച്ചയിലും ഏറെ പ്രത്യേകതകളുമായാണ്‌ ഇഗ്നിസ്‌ അവതരിപ്പിച്ചത്‌.

മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്ന മിനി എസ്‌.യു.വി കെ.യു.വി 100 ന്‌ ഒരു വലിയ വെല്ലുവിളിയാകും ഇഗ്നിസ്‌. 3,690 എം.എം ആണ്‌ വാഹനത്തിന്റെ നീളം. ഏകദേശം 5.5 ലക്ഷത്തിനും 8 ലക്ഷത്തിനും ഇടയിലായിരിക്കും ഇഗ്നിസിന്റെ വിവിധ മോഡലുകള്‍ക്ക്‌ വില.

സവിശേഷതകള്‍ ഏറെയുള്ള ഡിസൈനാണ്‌ ഇഗ്നിസ്‌ന് കമ്പനി നല്‍കിയിരിക്കുന്നത്‌. വലിപ്പമേറിയ ഗ്രില്ലും ഹെഡ്‌ ലാമ്പുകളും ഉയരമുള്ള ബോണറ്റുകളും പ്ര?ജക്‌റ്റര്‍ ഹെഡ്‌ലാമ്പുകളുമെല്ലാം വാഹനത്തിന്റെ രൂപഭംഗി വര്‍ദ്ധിപ്പിക്കുന്നു.

നെക്‌സ വഴി അവതരിപ്പിക്കുന്ന നാലാമത്തെ വാഹനമാണ്‌ ഇഗ്നിസ്‌. ആപ്പിള്‍ കാര്‍പ്ലേ, ഓട്ടോമാറ്റിക്‌ ക്ലൈമറ്റ്‌ കണ്‍ട്രോള്‍, കീലെസ്‌ എന്‍ട്രീ, എ.ബി.എസ്‌, ഇലക്‌ട്രോണിക്‌ ബ്രേക്ക്‌ഫോഴ്‌സ് ഡിസ്‌ട്രിബ്യൂഷന്‍, ഇലക്‌ട്രിക്കലി ഫോര്‍ഡബിള്‍ റിയര്‍വ്യൂ മിറര്‍, എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top