Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

ഓള്‍ട്ടോയെ തോല്‍പ്പിക്കാനാവില്ല മക്കളെ

mangalam malayalam online newspaper

ന്യൂഡല്‍ഹി: ഓള്‍ട്ടോയെ തോല്‍പ്പിക്കാനാവില്ല മക്കളെ... ഇങ്ങനെ പറഞ്ഞാല്‍ അതിശയിക്കേണ്ടതില്ല. വില്‍പ്പനയുടെ കാര്യത്തില്‍ ഓള്‍ട്ടോയെ തകര്‍ക്കുന്നതിന്‌ മറ്റൊരു വാഹനത്തിനും സധിക്കുന്നില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വില്‍പ്പനയില്‍ ഒന്നാമതെത്തിയ വാഹനമാണ്‌ ഓള്‍ട്ടോ. 2016 ന്റെ തുടക്കത്തിലെ കണക്കുകളും ഓള്‍ട്ടോയുടെ വില്‍പ്പനയെ തകര്‍ക്കാന്‍ ഇതുവരെ ഒരു വാഹനത്തിനും കഴിഞ്ഞിട്ടില്ലെന്നാണ്‌ തെളിയിക്കുന്നത്‌. മാരുതി സുസുക്കിയുടെ ഓര്‍ട്ടോ തന്നെയാണ്‌ വില്‍പ്പനയില്‍ ജനുവരിയിലും ഒന്നാമതെത്തിയത്‌.

കഴിഞ്ഞ വര്‍ഷത്തെ അനുസരിച്ച്‌ 2016 തുടക്കത്തില്‍ ഓള്‍ട്ടോയുടെ വില്‍പ്പനയില്‍ ചെറിയ ഇടിവ്‌ വന്നിട്ടുണ്ട്‌. എന്നിരുന്നാലും 2016 തുടക്കത്തില്‍ ഏറ്റവുമധികം വില്‍പ്പന നടന്നത്‌ ഓള്‍ട്ടോയ്‌ക്ക് തന്നെയാണ്‌. 21462 ഓള്‍ട്ടോ കാറുകളാണ്‌ ജനുവരിയില്‍ ഇന്ത്യയില്‍ വിറ്റത്‌.

കോംപാക്‌റ്റ് സെഡാന്‍ വിഭാഗത്തിലെ മികച്ച കാറായ മാരുതി സുസുക്കി സ്വിഫ്‌റ്റ് ഡിസയറാണ്‌ വില്‍പ്പനയില്‍ രണ്ടാം സ്‌ഥാനത്ത്‌. 17857 സ്വിഫ്‌റ്റ് കാറുകളാണ്‌ ജനുവരിയില്‍ വിറ്റത്‌. സ്വിഫ്‌റ്റും തൊട്ടുപിന്നാലെ തന്നെയുണ്ട്‌. 14057 എണ്ണമാണ്‌ വില്‍പ്പന നടന്നത്‌

മാരുതി സുസുക്കിയുടെ വാഗണ്‍ ആറാണ്‌ നാലാം സ്‌ഥാനത്ത്‌ 12744 എണ്ണമാണ്‌ ജനുവരിയില്‍ വിറ്റുപോയത്‌. ഹ്യൂണ്ടായ്‌ ഐ 10 ഗ്രാന്റാണ്‌ അഞ്ചാം സ്‌ഥാനത്ത്‌. 9934 യൂണിറ്റാണ്‌ ജനുവരിയില്‍ ഇന്ത്യയിലാകമാനം വിറ്റുപോയത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top