Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

മാരുതിയുടെ കോംപാക്‌റ്റ് എസ്‌.യു.വി ബ്രെസ ഇന്ത്യയില്‍ അവതരിപ്പിച്ചു

mangalam malayalam online newspaper

മാരുതിയുടെ കോംപാക്‌റ്റ് എസ്‌.യു.വി വിറ്റാര ബ്രെസ ഡല്‍ഹി ഓട്ടോ എക്‌സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. രാജ്യാന്തര വിപണിയില്‍ നിലവിലുള്ള വിറ്റാരയുടെ ചെറുപതിപ്പാണ്‌ ബ്രെസ. വാഹനത്തിന്റെ ആദ്യ ചിത്രങ്ങള്‍ നേരത്തെ തന്നെ മാരുതി പുറത്തു വിട്ടിരുന്നു. മഹീന്ദ്ര ടി.യു.വി 300 , ഫോര്‍ഡ്‌ ഇക്കോ സ്‌പോര്‍ട്ട്‌ എന്നിവയോടാവും ബ്രെസയ്‌ക്ക് പ്രധാനമായും മത്സരിക്കേണ്ടി വരിക.

1.3 ലിറ്റര്‍ ഡിസല്‍ എന്‍ജിനാണ്‌ ബ്രെസയില്‍ ഉപയോഗിക്കുന്നത്‌. 90 ബി.എച്ച്‌.പി കരുത്തും 200 എന്‍.എം ടോര്‍ക്കും 1.3 ലിറ്റര്‍ എന്‍ജിനില്‍ ലഭിക്കും. എല്‍.ഡി.ഐ, എല്‍.ഡി.ഐ ഓപ്‌ഷണല്‍, വി.ഡി.ഐ, വി.ഡി.ഐ ഓപ്‌ഷണല്‍, ഇസഡ്‌ ഡി.ഐ എന്നിങ്ങനെ ആറ്‌ വേരിയന്റുകളിലാവും വാഹനം പുറത്തിറങ്ങുക.

അടിസ്‌ഥാന വകഭേദമായ എല്‍.ഡി.ഐയില്‍ പവര്‍ സ്‌റ്റിയറിങ്‌ , മാനുവല്‍ എ.സി, ടില്‍റ്റ്‌ സ്‌റ്റിയറിങ്‌, ഫോര്‍ഡല്‍ റിയര്‍ സീറ്റ്‌, ഡ്രൈവര്‍സൈഡ്‌ എയര്‍ബാഗ്‌, കിലെസ്‌ എന്‍ട്രി എന്നിവയുണ്ടാകും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top