Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ഇനി ഡ്രൈവര്‍മാരെ പേടിക്കേണ്ട ; സ്വയം ഓടുന്ന ടാക്‌സികള്‍ വരുന്നു

mangalam malayalam online newspaper

ടോക്യോ: സ്‌ത്രീ പീഡനം ഏറിയിരിക്കുന്ന ഇന്നത്തെ കാലത്ത്‌ ടാക്‌സികള്‍ എന്നും പേടി സ്വപ്‌നമാണ്‌. എന്നാല്‍ ഇത്തരം സുരക്ഷാഭീതികളെല്ലാം അവസാനിക്കാന്‍ സമയമായി. തലസ്‌ഥാനത്തെ നിരത്തുകളില്‍ സ്വയം നിയന്ത്രിക്കുന്ന റോബോട്ട്‌ ടാക്‌സികള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്‌ ജപ്പാനിലെ ഒരു കമ്പനി. സ്വയം ഡ്രൈവ്‌ ചെയ്യുന്ന റോബോട്ട്‌ കാറുകളെ അവതരിപ്പിച്ച്‌ ഫ്യൂജിസാവയിലെ നാട്ടുകാരോട്‌ തങ്ങളുടെ പുതിയ ഉല്‍പ്പന്ന പരീക്ഷിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌ റോബോട്ട്‌ ടാക്‌സി ഇന്‍ കോര്‍പ്പറേറ്റ്‌സ് എന്ന കമ്പനിയാണ്‌.

ജിപിഎസ്‌, മില്ലി മീറ്റര്‍ വേവ്‌ റഡാര്‍, സ്‌റ്റീരിയോ വിഷന്‍ ക്യാമറകള്‍, ഇമേജ്‌ അനലൈസിസ്‌ ടെക്‌നോളജി. എന്നിങ്ങനെ വിവിധ സാങ്കേതികത സമന്വയിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന കാര്‍ മൂന്ന്‌ കിലോമീറ്ററിനകത്ത്‌ എവിടേയ്‌ക്ക് പോകണമെന്ന്‌ യാത്രക്കാര്‍ക്ക്‌ മുന്‍കൂറായി തീരുമാനം എടുക്കാനാകുന്നെതാണ്‌ പ്രത്യേകത. ംനേരത്തേ തന്നെ എക്‌സ്പ്രസ്‌ വേയില്‍ പരീക്ഷണം നടത്തിയ കാറിന്‌ പിന്നില്‍ ഏകദേശം 50 ലധികം പേരാണ്‌ പരീക്ഷണാര്‍ത്ഥം പ്രവര്‍ത്തിച്ചത്‌.

പ്രാദേശിക സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പിന്തുണയുമായി കൂട്ടത്തിലുമുണ്ടായിരുന്നു. അതേസമയം പ്രദേശവാസികളെ കയറ്റിയുള്ള യാത്രയ്‌ക്കായി കാര്‍ തയ്യാറെടുക്കുന്നത്‌ ഇതാദ്യമാണ്‌. ഇത്തവണ പരീക്ഷണം നഗര നിരത്തുകളിലായിരിക്കുമെന്ന്‌ സര്‍ക്കാര്‍ പ്രതിനിധി യൂജി കുറോയ്‌വ പറഞ്ഞു. ഒരു പക്ഷേ ലോകത്തില്‍ തന്നെ ഇത്തരമൊരു പരീക്ഷണം ആദ്യമായിരിക്കുമെന്ന്‌ റോബോട്ട്‌ ടാക്‌സി പ്രസിഡന്റ്‌ ഹിരോഷി നകാജിമ പറഞ്ഞു. 2020 ഓടെ ജപ്പാന്‍ നിരത്തുകളില്‍ വ്യാപകമാക്കാന്‍ ഉദ്ദേശിച്ചാണ്‌ കാറുകള്‍ അവതരിപ്പിക്കുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top