Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

ഹ്യോസങ് ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചുവരുന്നു

mangalam malayalam online newspaper

ഹ്യോസങ് ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചുവരുന്നു. ക്രൂയിസര്‍ ശ്രേണിയില്‍ രണ്ട് ലക്ഷം രൂപ വിലയുണ്ടായിരുന്ന ബൈക്ക് ആദ്യം വരവില്‍ ഇന്ത്യന്‍ വിപണിയില്‍ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ യുവാക്കള്‍ക്കിടയില്‍ ക്രൂയിസര്‍ ബൈക്കുകള്‍ ഇതിനകം ഹരമായി മാറിയ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ഒരുകൈ നോക്കാന്‍ രണ്ടാം വരവിനൊരുങ്ങുകയാണ് ഹ്യോസങ്. അക്വില 250 എന്ന മോഡലുമായാണ് ഹ്യോസങ് ഇന്ത്യന്‍ വിപണിയില്‍ രണ്ടാമങ്കത്തിനിറങ്ങുന്നത്.

2012ലെ ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യമായി ഈ വാഹനം അവതരിപ്പിച്ചത്. 250 സിസി ഡിസ്‌പ്ലേസ്‌മെന്റാണ് വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 27 ബി.എച്ച്.പിയാണ് എഞ്ചിന്റെ പരമാവധി കരുത്ത്. അഞ്ച് സ്പീഡ് ഗിയര്‍ ബോക്‌സും ഇലക്ട്രിക് സ്റ്റാര്‍ട്ടറും അക്വിലയുടെ മറ്റ് സവിശേഷതകളാണ്. 26.21 ബി.എച്ച്.പിയാണ് കൂടിയ പവര്‍. മുന്നില്‍ 41 എം.എം ടെലിസ്‌കോസ്പിക്ക് സസ്‌പെന്‍ഷനും പിന്നില്‍ കോയിന്‍ സ്പ്രിങ് ഷോക് അബ്‌സോര്‍ബറും ഡിസ്‌ക് ബ്രേക്കുമാണ് അക്വിലയിലുള്ളത്. ചെറിയ ഡിജിറ്റല്‍ ഡിസ്‌പ്ലേയ്‌ക്കൊപ്പം അനലോഗ് മീറ്ററുകളും അക്വിലയെ ആകര്‍ഷകമാക്കുന്നു.

ക്രേമിയത്തില്‍ തീര്‍ത്ത ഹെഡ്‌ലാംപും 6 സ്‌പോക്ക് അലോയ് വീലും അക്വിലയുടെ മറ്റ് പ്രധാന സവിശേഷതകളാണ്. 179 കിലോഗ്രാം ഭാരമുള്ള വണ്ടി റെഡ് ബ്ലാക്ക്, ബ്ലാക്ക് വൈറ്റ് നിറങ്ങളില്‍ ലഭ്യമാണ്. ജിടി250ആര്‍ , ജിടി650ആര്‍ , അക്വില പിആര്‍ഒ , എസ്ടി 7 തുടങ്ങിയ മോഡലുകളാണ് രണ്ടാം വരവില്‍ ഹ്യോസങ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

3 മുതല്‍ 3.50 ലക്ഷം രൂപ വരെയാണ് വാഹനവില പ്രതീക്ഷിക്കുന്നത്. കൊച്ചിയില്‍ ഇടപ്പള്ളിയിലാണ് ഹ്യോസങ് ഷോറൂം. കൊച്ചിക്ക് പുറമെ മറ്റ് പ്രധാന ഇന്ത്യന്‍ നഗരങ്ങളിലും ഷോറൂം തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top