Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

കല്യാണിന്റെ പുതിയ പരസ്യത്തില്‍ അമിതാഭ്‌ ബച്ചനൊപ്പം ജയാ ബച്ചന്‍

mangalam malayalam online newspaper

തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സ്‌ പുതിയ ബ്രാന്‍ഡ്‌ അംബാസിഡറായി ജയ ബച്ചനെ നിയമിച്ചു. കല്യാണ്‍ ജൂവലേഴ്‌സിന്റെ ദേശീയ ബ്രാന്‍ഡ്‌ അംബാസിഡറും ഭര്‍ത്താവുമായ അമിതാഭ്‌ ബച്ചനോടൊപ്പം ജയ കല്യാണ്‍ ജൂവലേഴ്‌സിന്റെ ഏറ്റവും പുതിയ മുദ്ര ആഭരണശേഖരത്തിന്റെ ടെലിവിഷന്‍ പരസ്യങ്ങളില്‍ സഹതാരമാകും. ഇന്ത്യയുടെ സമൃദ്ധമായ പാരമ്പര്യം വിളിച്ചോതുന്ന രീതിയില്‍ ആഭരണനിര്‍മാതാക്കളുടെ കരവിരുതാല്‍ നിര്‍മിച്ച മികച്ച പരമ്പരാഗത ആഭരണങ്ങളാണ്‌ മുദ്ര ആഭരണശേഖരത്തിലുള്ളത്‌.
ചോക്കേഴ്‌സ്‌, നീളംകൂടിയതും കുറഞ്ഞതുമായ നെക്ലേസുകള്‍, വളകള്‍, കമ്മലുകള്‍ തുടങ്ങിയവയാണ്‌ ഈ ശേഖരത്തിന്റെ പ്രത്യേകത. വിവാഹാവസരങ്ങളില്‍ ഇന്ത്യന്‍ വധുക്കള്‍ക്ക്‌ അണിയാനുള്ള പരമ്പരാഗതവും നൂതനവുമായ രൂപകല്‌പനകള്‍ കൂടിച്ചേര്‍ന്നതാണ്‌ ഈ ആഭരണശേഖരം. നാനൂറു ഗ്രാം വരെയുള്ള ആഭരണങ്ങള്‍ ഈ ശേഖരത്തിലുണ്ട്‌.
ജയ ബച്ചനെ ബ്രാന്‍ഡ്‌ അംബാസിഡറാക്കിയതിലൂടെ ബച്ചന്‍ കുടുംബവുമായുള്ള ബന്ധം കൂടുതല്‍ ഊഷ്‌മളമാക്കാന്‍ കഴിഞ്ഞുവെന്ന്‌ കല്യാണ്‍ ജൂവലേഴ്‌സ്‌ ചെയര്‍മാനും മാനേജിങ്‌ ഡയറക്‌ടറുമായ ടി.എസ്‌. കല്യാണരാമന്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമയിലെ പ്രഥമ കുടുംബത്തെ ബ്രാന്‍ഡ്‌ അംബാസിഡര്‍മാരായി അവതരിപ്പിക്കാന്‍ തക്ക മികവുറ്റതാണ്‌ മുദ്ര ആഭരണശേഖരമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top