Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ഓഹരി വിപണി: നഷ്‌ടം ആറാം ദിനം; സെന്‍സെക്‌സ് 26,559.15

mangalam malayalam online newspaper

മുംബൈ: ഓഹരി വിപണിയിലെ നഷ്‌ടം ആറാംദിനവും തുടര്‍ന്നു. സെന്‍സെക്‌സ് സൂചിക 97.68 പോയിന്റ്‌ നഷ്‌ടത്തില്‍ 26,559.15 ലും നിഫ്‌റ്റി 15 പോയിന്റ്‌ താഴ്‌ന്ന് 8,050.80 ലുമാണ്‌ വ്യപാരം അവസാനിപ്പിച്ചത്‌.
രാജ്യാന്തര അടിയൊഴുക്കുകളും ആഭ്യന്തര നിര്‍മാണ മേഖലയുടെ വളര്‍ച്ച രണ്ടു വര്‍ഷത്തെ താഴ്‌ന്ന നിലയിലെത്തിയെന്ന റിപ്പോര്‍ട്ടുമാണ്‌ വിപണിയുടെ കുതിപ്പിനു തടയിട്ടത്‌.
സിസ്‌റ്റമ ടെലികോമിന്റെ(എസ്‌.എസ്‌.ടി.എല്‍.) വയര്‍ലെസ്‌ വിഭാഗത്തെ ഏറ്റെടുക്കാനുള്ള നീക്കം പ്രഖ്യാപിച്ചതിനു പിന്നാലെ റിലയന്‍സ്‌ കമ്യൂണിക്കേഷന്റെ ഓഹരി വില 6 ശതമാനം ഉയര്‍ന്നു. ബാങ്കിങ്‌ ഓഹരികള്‍ക്കും മികച്ച പ്രതികരണമാണു വിപണിയില്‍ ഉണ്ടായത്‌.
എന്നാല്‍ ഹിന്‍ഡാല്‍കോ, ടാറ്റ സ്‌റ്റീല്‍, വേദാന്ത, ബജാജ്‌ ഓട്ടോ തുടങ്ങിയവ നഷ്‌ടത്തോടെയാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top