Last Updated 1 year 6 weeks ago
Ads by Google
24
Monday
July 2017

ബച്ചനാകാന്‍ കൊതിച്ച കൊച്ചന്‍

  1. Ginnus pakru
mangalam malayalam online newspaper

ജൂണിലെ കോരിച്ചൊരിയുന്ന മഴയില്‍ അഞ്ചാം തരത്തില്‍ അഡ്മിഷനായി അമ്മയോടൊപ്പം അജയനും കാത്തുനിന്നു. രണ്ടടി പൊക്കക്കാരനെ സ്‌കൂളില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് പ്രധാന അധ്യാപകന്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ അവനെ അമ്മ നെഞ്ചോടടുക്കി പിടിച്ചു. പെയ്‌തൊഴിയാത്ത മഴയില്‍ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞ അജയന്റെ കണ്ണുനീര്‍ മറ്റുള്ളവര്‍ കാര്യമാക്കിയില്ല. ആറു മാസം പ്രായമുള്ള കുരുന്ന് വിശപ്പിന്റെ വിളിയില്‍ പൊട്ടിക്കരയുന്നതായേ കാഴ്ചക്കാരനു തോന്നിയുള്ളൂ.

മുഴുനീള കഥാപാത്രവുമായി അത്ഭുതദ്വീപെന്ന ചിത്രത്തില്‍ നിറഞ്ഞാടിയപ്പോള്‍ പക്രു ഒരിക്കലും വിചാരിച്ചില്ല ലോകത്തിന്റെ നെറുകയിലേക്കുള്ള യാത്രയാണ് തന്റേതെന്ന്. എന്നാല്‍ പുതിയ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് പുത്തന്‍ പടത്തിന്റെ ലൊക്കേഷനില്‍ ഇരിക്കുമ്പോള്‍ തന്റെ കൈകളില്‍ എത്തിച്ചേര്‍ന്ന കടലാസു കണ്ട് അവനൊന്ന് ഞെട്ടി. ലോകത്തിലാദ്യമായി 76 സെന്റിമീറ്റര്‍ പൊക്കവുമായി രണ്ടു മണിക്കൂറിലധികം സ്‌ക്രീനില്‍ നിറഞ്ഞുനിന്നതിന് തന്റെ പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ എഴുതപ്പെട്ടിരിക്കുന്നു. ഉണ്ടപ്പക്രുവില്‍ നിന്ന് ഗിന്നസ് പക്രുവായി സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ അറിയാതെയെങ്കിലും അവന്റെ കണ്ണുകളില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞുവീണു. കഷ്ടപ്പാടിന്റെ തീച്ചൂളയില്‍ വെന്തുരുകിയ ഒരു രണ്ടടിപൊക്കക്കാരന്റെ ആനന്ദക്കണ്ണുനീര്‍. മഴവെള്ളത്തിനു മീതെ പൊന്തിനിന്ന ആ കണ്ണുനീര്‍തുള്ളിക്ക് പറയാന്‍ കഥകള്‍ ഒരുപാടായിരുന്നു.

ചെറിയ ചുവടുകളുമായി

എഴുപത്തിയാറിലെ സ്വാതന്ത്ര്യ ആഘോഷത്തിന് 16 തികയുമ്പോള്‍ ഞാനും ജനിച്ചുവീണു. രാധാകൃഷ്ണന്റെയും അംബുജാക്ഷിയുടെയും രണ്ടാമത്തെ സന്താനമായി, കൊല്ലം കമലാലയത്തിലെ ആദ്യത്തെ മകനായി. ജീവിതം തള്ളിനീക്കാനായി കൊല്ലത്തെ കുണ്ടറ ടൗണില്‍ അച്ഛന്‍ ആ സമയം ഓട്ടോറിക്ഷ തള്ളിനീക്കുകയായിരുന്നു. അമ്മ ടെലിഫോണ്‍ സര്‍വ്വീസിലെ ജീവനക്കാരിയുടെ വേഷത്തിലും. കേന്ദ്ര സര്‍ക്കാര്‍ അയച്ചുകൊടുത്ത ഒരു കടലാസുകഷണത്തില്‍ അമ്മ കോട്ടയംകാരിയായി. അതിനു പുറകെ ഓട്ടോറിക്ഷയുമായി അച്ഛനും കോട്ടയത്തെ അയ്മനത്ത് എത്തിയിരുന്നു. അമ്മയെ തേടിയിറങ്ങിയ അച്ഛന്‍ ഒറ്റയ്ക്കായിരുന്നില്ല, പിറകിലത്തെ സീറ്റില്‍ ചേച്ചി കവിത എന്നെചേര്‍ത്തു പിടിച്ചിട്ടുണ്ടായിരുന്നു.
ബേബി ഫുഡിന്റെ ടിന്നുകളില്‍ താളം പിടിച്ച് ഞാന്‍ ഒരു ഒരു വയസ്സുകാരനായി. വളര്‍ച്ചയെത്താത്ത എന്റെ കൈകളും കാലുകളും ആ ഒരു വയസ്സില്‍ ഒരു ചോദ്യച്ചിഹ്നമായി. എനിക്കു മുമ്പേ എന്റെ കുറവുകള്‍ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു വീട്ടുകാര്‍. എന്നാല്‍ ആ കുറവ് ഒരു കുറവായി കാണാന്‍ എന്റെ അച്ഛനും അമ്മയ്ക്കും സാധിച്ചില്ല. എന്റെ ജീവിതത്തിലെ കടപ്പാടുകളുടെ കണക്കുകള്‍ ഇവിടെ തുടങ്ങുന്നു. വളര്‍ച്ചയില്ലായ്മയിലും എന്നെ വളര്‍ത്താന്‍ സന്മനസ്സു കാണിച്ച എന്റെ അച്ഛനും അമ്മയില്‍ നിന്നും.
കുഞ്ഞായ കുഞ്ഞനെ നാട്ടുകാര്‍ക്ക് ഒത്തിരി ഇഷ്ടമായിരുന്നു. ഏതു വീടിന്റെ അടുക്കളയിലും ഏതു ചേച്ചിയുടെ ചുമലിലും കയറിയിരിക്കാനുള്ള സ്വാതന്ത്ര്യം എനിക്ക്് അന്നുമുതല്‍ ലഭിച്ചുതുടങ്ങി. മൂന്നു നേരവും അയല്‍പക്കക്കാര്‍ എനിക്കു മത്സരിച്ച് വിരുന്നൊരുക്കി. അയ്മനം അജയനായി ഞാന്‍ ശരിക്കങ്ങ് വിലസി. അഞ്ചാം വയസ്സില്‍ ആറുമാസം മാത്രം വലിപ്പമുള്ള എന്നെ എങ്ങനെ സ്‌കൂളില്‍ ചേര്‍ക്കുമെന്ന തലവേദനയില്‍ അച്ഛനുമമ്മയും തലപുകച്ചു. കുട്ടികളെ തികയ്ക്കാന്‍ നെട്ടോട്ടമോടുന്ന ചാലുകുന്നിലെ സി.എം.എസ് സ്‌കൂളുകാര്‍ ഇടയ്ക്ക് എന്റെ വീട്ടിലേക്ക് ഒന്ന് എത്തിനോക്കി. അങ്ങനെ അജയകുമാര്‍ സി.എം.എസ് സ്‌കൂളിലെ ഒന്നാം ക്ലാസുകാരനായി. കുട്ടികളുടെ എണ്ണം തികയ്ക്കാന്‍ ഞാന്‍ നിമിത്തമായതു കൊണ്ടാണോ, എന്റെ വളര്‍ച്ചയില്‍ സഹതാപം കണ്ടിട്ടാണോ ആവോ മറിയാമ്മ ടീച്ചറും അമ്മിണി ടീച്ചറും എന്റെ പോറ്റമ്മമാരായത്. എന്റെ കടപ്പാടിന്റെ രണ്ടാമധ്യായം അവിടെ തുടങ്ങുന്നു.

കലയുടെ തിരിച്ചറിവിലേക്ക്

അജയന്റെ വിജയചരിത്രം അവിടെ തുടങ്ങുകയായിരുന്നു. പാട്ടയില്‍ താളമിട്ട് ഈണമിടുന്ന എന്നെത്തേടി പതിയെ കൂട്ടുകാര്‍ എത്തിച്ചേര്‍ന്നു. ഞാന്‍ ഏവര്‍ക്കും പ്രിയങ്കരനായി മാറുകയായിരുന്നു. നാലാംക്ലാസില്‍ യുവജനോത്സവവേദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ കൂട്ടുകാര്‍ എന്നെയും ക്ഷണിച്ചു. ജന്മത്തിലെ വ്യത്യസ്തത കൊണ്ടാവാം ചെയ്യുന്നതെന്തും വേറിട്ടതാകാന്‍ ഞാന്‍ ആഗ്രഹിച്ചു. യുവജനോത്സവവേദിയില്‍ വല്ലപ്പോഴും മുഴങ്ങുന്ന കഥാപ്രസംഗങ്ങളുടെ ശൈലി മാറ്റിയെടുക്കാനായി എന്റെ ശ്രമം.
ഗുരുവിനായി വെറ്റില സമര്‍പ്പിച്ചത് കാഥികനായ അച്ഛനു മുന്നില്‍. ദൈവം എന്നോടൊപ്പമെന്ന് എനിക്കു ബോധ്യമായി. എന്റെ കഴിവുകളെ കൂട്ടുകാര്‍ക്കൊപ്പം നാട്ടുകാരും നെഞ്ചിലേറ്റി. കല എന്നതിന്റെ ആദ്യ തിരിച്ചറിവുകള്‍.

അവഗണനയുടെ നെരിപ്പോടില്‍ നിന്ന്

നാലാം ക്ലാസിനപ്പുറത്തേക്ക് പഠിക്കാന്‍ സി.എം.എസ് കോളേജിനു ഡിവിഷനില്ലായിരുന്നു. അഞ്ചാം ക്ലാസിനു വേണ്ടി മറ്റു സ്‌കൂളുകളെ ആശ്രയിക്കുകയല്ലാതെ മറ്റു വഴികളൊന്നുമില്ലായിരുന്നു. കാഥികന്റെ ഗൗരവത്തോടു കൂടിത്തന്നെ അമ്മയോടൊപ്പം ചുങ്കത്തെ സി.എം.എസ് സ്‌കൂളിലേക്ക് ഞാന്‍ യാത്രയായി, അഞ്ചാം ക്ലാസുകാരനാവാന്‍. സി.എം.എസ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ബഹുനില കെട്ടിടത്തിന്റെ പടികളും രണ്ടടി പൊക്കമുള്ള എന്നെയും മാറി മാറി നോക്കി. ആ പടികളിലൂടെ ഞാന്‍ ഉരുണ്ടുരുണ്ടു വരുന്ന സ്വപ്നം കണ്ട് അധ്യാപകന്‍ ഞെട്ടിയിരിക്കാം. അവഗണനയുടെ കയ്പുനീര്‍ കുടിച്ച് ആ പടികളിറങ്ങുമ്പോള്‍ പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് എന്റെ മനസ്സിനെ പഠിപ്പിക്കാന്‍ ശ്രമിച്ചു. യാതൊരു കുഴപ്പമില്ലാതെ ജനിച്ച അനിയത്തി സംഗീതയുടെ ജനനത്തോടു കൂടിത്തന്നെ എന്റെ കുറവുകള്‍ ഒട്ടേറെ ഞാന്‍ മനസ്സിലാക്കിയിരുന്നു.

ഞാനും മുതലാളി

ചുങ്കത്ത് സ്‌കൂളില്‍ നിന്ന് അമ്മയെന്നെ ഒളശ്ശ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി. മാണിസാര്‍ എനിക്കു ദൈവമായി. ഞാനൊരു അഞ്ചാംക്ലാസുകാരനായി. കടപ്പാടിന്റെ അടുത്ത സമവാക്യം. എന്റെ പൊക്കമില്ലായ്മയെ മറികടക്കാന്‍ ഒരു പൊക്കമുള്ള കസേരയും സാറെനിക്ക്

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top