Last Updated 41 weeks 14 hours ago
Ads by Google
23
Thursday
March 2017

അറബ്‌നാടുകളിലുടെ യാത്ര

യാത്രാവിവരണത്തിന്‌ ഉണ്ടാവേണ്ട ഏറ്റവും വലിയ ഗുണം, അത്‌ പരമാവധി സത്യസന്ധമായിരിക്കുക എന്നതാണ്‌. പരമാവധി എന്ന വാക്ക്‌ ഇവിടെ ഉപയോഗിച്ചത്‌ ബോധപൂര്‍വമാണ്‌. കാരണം തന്റെ യാത്രയിലൂടെ കിട്ടിയ അനുഭൂതി പൂര്‍ണമായി ലോകത്തോട്‌ വിളിച്ചുപറയുക അസാധ്യമാണ്‌. അഡ്വ. എം. യൂനുസ്‌ കുഞ്ഞ്‌ തന്റെ യു.എ.ഇയിലെ പര്യടനത്തെ അടിസ്‌ഥാനമാക്കി രചിച്ച എട്ടാമത്‌ യാത്രാവിവരണമാണ്‌ അറബ്‌നാടുകളിലുടെ യാത്ര- യു.എ.ഇയില്‍. അദ്ദേഹത്തിന്റെ മറ്റു യാത്രാവിവരണങ്ങളില്‍നിന്ന്‌ തികച്ചും വൈവിധ്യമാര്‍ന്ന യാത്രാനുഭൂതിയാണ്‌ അറബ്‌നാടുകളിലുടെ യാത്ര- യു.എ.ഇയില്‍ വായനക്കാര്‍ക്ക്‌ സമ്മാനിക്കുന്നത്‌. സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായ അഡ്വ. എം. യൂനുസ്‌ കുഞ്ഞ്‌ ഏഴ്‌ രാഷ്‌ട്രങ്ങള്‍ ചേര്‍ന്ന ഐക്യ അറബ്‌ എമിറേറ്റുകള്‍ സംയുക്‌ത രാഷ്‌ട്രമായി അതിലൂടെ എങ്ങനെ പുരോഗതി നേടിയെന്ന്‌ ഈ പുസ്‌തകത്തിലൂടെ വ്യക്‌തമാകുന്നു. യു.എ.ഇ രാഷ്‌ട്രത്തിന്റെ ചരിത്രം, ഭൂമിശാസ്‌ത്രം, ഭരണക്രമം, ജീവിതരീതി, ആചാരങ്ങള്‍ എന്നിവയിലൂടെ കടന്നുപോയി വായനക്കാര്‍ക്ക്‌ വ്യക്‌തമായ ചിത്രം സമ്മാനിക്കുന്നു. അഡ്വ. എം. യൂനുസ്‌ കുഞ്ഞ്‌ യു.എ.ഇയില്‍ പലതവണ പഠനത്തിനും വിനോദത്തിനുമായി നടത്തിയ പര്യടനത്തില്‍ തനിക്ക്‌ ലഭിച്ച തന്റെ അനുഭവങ്ങള്‍ സ്വതസിദ്ധമായ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. പ്രിയദര്‍ശി പബ്ലിക്കേഷന്‍സാണ്‌ പ്രസാധകര്‍.
വില 120 രൂപ.

അഡ്വ. എം. യൂനുസ്‌ കുഞ്ഞ്‌

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • ആരോഗ്യവും നിങ്ങളും

    ഡോ. (മേജര്‍) നളിനി ജനാര്‍ദനന്‍ ആന്തരിക രക്‌തസ്രാവം സ്‌ത്രീകളും ക്യാന്‍സറും, ഹെര്‍ണിയ,...

  • കേരളത്തിലെ ആഫ്രിക്ക

    കെ. പാനൂര്‍ മലനാടിന്റെ സൗന്ദര്യത്തെ മറപിടിച്ച്‌ മലനാട്ടിലെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഒരു...

  • കാളപ്പോരിന്റെ നാട്ടില്‍

    ഡോ. കെ.ടി. രാമവര്‍മ്മ കൊടുങ്കാറ്റിന്റെ പേശികള്‍കൊണ്ട്‌ എഴുതിയതുപോലെ അനുഭവപ്പെടുന്ന...

  • കിളിക്കൊഞ്ചല്‍

    കാരൂര്‍ സോമന്‍ തത്തയുടെ കഥ പശ്‌ചാത്തലമാക്കി ചാര്‍ലിയെന്ന ബാലന്റെ സത്യസന്ധതയുടെയും...

  • മലയാള വ്യാകരണം: സമഗ്ര പഠന പദ്ധതി

    ഡോ. ഡേവിസ്‌ സേവ്യര്‍ ചാര്‍ട്ടിലൂടെ ദൃശ്യബോധം സൃഷ്‌ടിക്കുക വഴി മലയാള വ്യാകരണ പഠനം...

  • ഭാഷയും കുഞ്ഞും

    പി. രാമന്‍ യുവതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ കവിയുടെ പുതിയ കവിതാസമാഹാരം. ഈ കവിതകള്‍...

  • ബൈക്കുള ടു ബാങ്കോക്ക്‌

    എസ്‌. ഹുസൈന്‍ സെയ്‌ദി അധോലോകത്തിന്റെ കുടിപ്പകയുടെ നേര്‍സാക്ഷ്യം വിവരിക്കുന്ന പുസ്‌തകം....

Back to Top