Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

പറയാതെവയ്യ

മങ്ങാട്‌ സുബിന്‍ നാരായണന്‍
പത്രപ്രവര്‍ത്തകനായ മങ്ങാട്‌ സുബിന്‍ നാരായണന്‍ എഴുതിയ 'പറയാതെവയ്യ' സാമൂഹികപ്രശ്‌നങ്ങളുടെ നേര്‍ക്കാഴ്‌ച അനാവരണം ചെയ്യുന്നു. സാമൂഹികവിഷയങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന 26 ലേഖനങ്ങളാണ്‌ ഉള്ളടക്കം. സമൂഹത്തോടുള്ള പ്രതിബദ്ധതയും സാമൂഹിക ജീര്‍ണതകള്‍ക്കെതിരെയുള്ള പത്ര പ്രവര്‍ത്തകന്റെ രോഷവുമാണ്‌ ഇതിലെ ഓരോ ലേഖനങ്ങളിലും പ്രതിഫലിക്കുന്നത്‌. അടുക്കളയില്‍ നിന്നും ചിരട്ടത്തവി അപ്രത്യക്ഷമാകുന്നതു മുതല്‍ ആന്‍ഡമാന്‍ ദ്വീപിലെ ഗോത്രവര്‍ഗമായ ജാര്‍വ വിഭാഗത്തിലെ പെണ്‍കുട്ടികളെ നഗ്നനൃത്തം ചെയ്യിക്കുന്ന പോലീസുകാരുടെ കിരാതപ്രവൃത്തിവരെ ഇതില്‍ പ്രതിപാദിക്കുന്നു. കഴിഞ്ഞ കുറെ നാളുകളായി കേരളത്തില്‍ ചര്‍ച്ചചെയ്‌തപ്പെട്ട വിഷയങ്ങളെക്കുറിച്ചും സുബിന്‍ തന്റെ ലേഖനങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്‌. ലളിതമായ ഭാഷയും കുറിക്കുകൊള്ളുന്ന പ്രയോഗങ്ങളും വായന അനായാസമാക്കുന്നു. യുവമേള പബ്ലിക്കേഷന്‍സാണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top