Last Updated 1 year 6 weeks ago
Ads by Google
24
Monday
July 2017

വിശ്രാന്തിയുടെ പുസ്‌തകം

mangalam malayalam online newspaper

ശുദ്ധവായുവും തെളിഞ്ഞ ആകാശവും ഏകാന്തതയും ജീവിതത്തിനു നല്‍കുന്ന ഉണര്‍വ്‌ എത്രയെന്ന്‌ അനുഭവിച്ചറിയണം. എത്ര പറഞ്ഞാലും, അനുഭവതലങ്ങളിലേക്ക്‌ ഉയര്‍ത്തപ്പെടാതെ ഇത്തരം അനുഭൂതികളെ മനസിലാക്കാന്‍ കഴിയില്ല. ഇങ്ങനെ, സ്വച്‌ഛമായ സംഗീതം പോലെ ജീവിതമൊഴുകാന്‍ കാത്തിരിക്കുന്നവര്‍ക്കു മികച്ച പുസ്‌തകമായി മാറുകയാണു ഷൗക്കത്തിന്റെ പുസ്‌തകം. കൂരിരുട്ടില്‍ പ്രതീക്ഷയുടെ നാട്ടുവെളിച്ചം പോലെ, പ്രശാന്തിയിലേക്കു നമ്മെ ഇതുയര്‍ത്തുമെന്നതിനു രണ്ടുപക്ഷമില്ല. ശാരീരികവും മാനസികവും ബൗദ്ധികവുമായ പ്രശാന്തിയിലേക്കു ജീവിതത്തെ ഉയര്‍ത്താനുള്ള വിചാരങ്ങളുടെ കൂടാണു 'സഹജമായ വഴി'.

ശാരീരിക സൗഖ്യത്തിന്റെയും ആത്മീയ സന്തോഷത്തിന്റെയും വേരുകള്‍ കെട്ടുപിണഞ്ഞു കിടക്കുന്നതാണ്‌. മനസിനെ വിശാലമായ ആകാശത്തിലേക്കും വന്‍മലയുടെ അര്‍ഥര്‍ഗര്‍ഭമായ മൗനത്തിലേക്കും അലയാന്‍വിട്ടു വിശ്രാന്തിയിലേക്കു കൂടണയുമ്പോള്‍ ആത്മീയ സൗഖ്യം നമ്മിലേക്കു താനെയെത്തിച്ചേരുമെന്നു ഈ പുസ്‌തകവായനയുടെ ആദ്യംതന്നെ ബോധ്യപ്പെടും. കൂട്ടിച്ചേര്‍ക്കേണ്ടവ കൂട്ടിച്ചേര്‍ത്തും എടുത്തു കളയേണ്ടവ എടുത്തുകളഞ്ഞും ജീവിതത്തെ പുനക്രമീകരിക്കുന്നവര്‍ക്കിടയിലേക്കാണു മനസുഖം കടന്നെത്തുന്നത്‌. അതൊരു നിലാക്കീറിന്റെ സാന്ത്വനമാണ്‌. സന്ധ്യയുടെ അരണ്ടവെളിച്ചം കടന്നു വെണ്ണിലാവുദിക്കുന്നതു നോക്കിനിന്നു പൊട്ടിക്കരഞ്ഞുപോയ അനുഭവത്തെക്കുറിച്ചു മഹാകവി അക്കിത്തം പറഞ്ഞിട്ടുണ്ട്‌. മനസില്‍ നിറഞ്ഞ ആനന്ദമാണ്‌ കണ്ണുനീരായി പുറത്തുവന്നത്‌. നാം അറിഞ്ഞിട്ടില്ലാത്ത അനുഭൂതികളിലേക്കു നയിക്കാന്‍ മനസിനും വേണ്ടവിധത്തില്‍ ആനന്ദമാകുന്ന അന്നം കിട്ടേണ്ടതുണ്ട്‌. ഷൗക്കത്ത്‌ അതു നിത്യചൈതന്യയതിയെന്ന ഗുരുസമക്ഷത്തുനിന്നു നേടി. അതിനു ഭാഗ്യം കിട്ടാത്തവര്‍ക്ക്‌ അമൂല്യ നിധിയാകും ഈ പുസ്‌തകം.

ആദ്യാനുഭവമായ അമ്മയില്‍നിന്നും കുട്ടിക്കാലം താണ്ടി, കൗമാരവും യൗവനവും കടന്ന്‌ ആശയക്കുഴപ്പങ്ങള്‍ക്കും അര്‍ഥമില്ലായ്‌മകള്‍ക്കും നടുവില്‍ നില്‍ക്കുമ്പോഴും ഒരാള്‍ ആത്മീയ അന്നത്തിന്റെ പ്രസക്‌തിയേക്കുറിച്ചു മനസിലാക്കണമെന്നില്ല. ഇത്തരം കാര്യങ്ങളിലേക്കുള്ള ഓര്‍മപ്പെടുത്തലായിട്ടു വേണം ഷൗക്കത്തിന്റെ വാക്കുകളെ മനസിലാക്കാന്‍.

നിത്യചൈതന്യ യതിയുടെ 'അപൂര്‍വ വൈദ്യന്മാര്‍' എന്ന പുസ്‌തകത്തിന്റെ വായനയുടെ ഓര്‍മയില്‍നിന്നു തുടങ്ങുന്ന വഴിതെളിക്കല്‍, അധ്യായങ്ങള്‍ താണ്ടുമ്പോള്‍ നമ്മിലേക്കുറയുന്ന വെളിച്ചക്കീറുകളെ കണ്ടെത്താന്‍ കഴിയുന്നുണ്ട്‌. ഹൃദയത്തിന്റെ ഭാഷയില്‍, നമ്മോട്‌ ഒട്ടിനിന്നുകൊണ്ടുതന്നെ വ്യത്യസ്‌ത ജീവിതത്തിന്റെ ആത്മോന്നതികളെപ്പറ്റി ഉദാഹരിക്കാന്‍ എഴുത്തുകാരനു കഴിയുന്നു. കൃഷ്‌ണനും ബുദ്ധനും പ്‌തഞ്‌ജലിയും ഹാനിമാനും ഫ്രാന്‍സിസ്‌ അസീസിയുമൊക്കെ യതിക്കു വൈദ്യന്മാരാകുന്നതെങ്ങനെയെന്ന്‌ ഒട്ടത്ഭുതത്തോടെയല്ലാതെ മനസിലാക്കാന്‍ കഴിയില്ല. ആത്മീയ ശരീരത്തില്‍നിന്നും ഭൗതികശരീരത്തിലേക്കും അവിടെനിന്നു കര്‍മേന്ദ്രിയങ്ങളിലേക്കും നീളുന്ന ചെറുയാത്രയാണു പുസ്‌തകം നമുക്കു മുന്നില്‍ വച്ചു നീട്ടുന്നത്‌. അതിലൂടെ ലഭിക്കുന്ന വിശ്രാന്തിയിലൂടെ നമുക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ഉപശാന്തിയും ലഭിക്കാന്‍ ഈ പുസ്‌തകം ഇടവരുത്തുന്നു എന്നതു തര്‍ക്കമറ്റ കാര്യംതന്നെ.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • ഞാനിവിടെയുണ്ട്‌

  ചവറ കെ.എസ്‌.പിള്ള കവിതകള്‍ കൊണ്ട്‌ കാലത്തിന്റെയും സംസ്‌ക്കാരത്തിന്റെയും ജീവിതത്തിന്റെയും...

 • നേര്‌

  ഡോ. കെ.കെ. മാത്യു സത്യസന്ധമായ ജീവിതത്തിന്റെ പച്ചപ്പാണു നേര്‌. എല്ലാം നഷ്‌ടപ്പെടുമ്പോഴും...

 • അമ്മത്തൊട്ടില്‍

  സി. രാധാകൃഷ്‌ണന്‍ സി. രാധാകൃഷ്‌ണന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം. കരുണയുടെ കാതലും...

 • പ്രഥമ ശുശ്രൂഷ

  ഡോ. നളിനി ജനാര്‍ദനന്‍ യാദൃശ്‌ചികമായി സംഭവിക്കുന്ന അപകടങ്ങളുടെ സമയത്തു പകച്ചു നില്‍...

 • ബയോമെട്രിക്‌സ്

  എസ്‌. അശോക്‌ ബയോമെട്രിക്‌സ് എന്നാല്‍ ശരീരവുമായി ബന്ധപ്പെട്ട അളവുകളെന്നു പൊതുവേ പറയാം....

 • കണ്ണാടി ലോകം

  ആനന്ദ്‌ നീതിമാന്റെ ലോകം പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്നവരുടെ ഏറ്റവും അടുത്ത സുഹൃത്താണ്‌...

 • അയാള്‍

  ശ്രീജേഷ്‌ മുയ്യം ഗൃഹാതുരത്വം നിറഞ്ഞ ബാല്യകാല സ്‌മരണകളില്‍നിന്നും ആരംഭിച്ചു ജീവിതത്തിന്റെ...

Back to Top