Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ഓര്‍മ്മകളുടെ സൗന്ദര്യം

mangalam malayalam online newspaper

പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ തേക്കിന്‍കാട്‌ ജോസഫിന്റെ പുതിയ പുസ്‌തകമാണ്‌ മനസ്സിന്റെ മൃദുസ്‌പര്‍ശങ്ങള്‍. ഓര്‍മ്മകളിലൂടെ ഒരാള്‍ നത്തുന്ന മനോഹരമായ സഞ്ചാരമാണ്‌ ഇതിലെ ഓരോ അധ്യായങ്ങളും.ഓര്‍മ്മ അനുഭവങ്ങളുടെ ബാക്കിപത്രമാണ്‌ അതിനെ തീവ്രത ചോര്‍ന്നു പോകാത്ത തരത്തില്‍ കടലാസിലേക്ക്‌ പകര്‍ത്തുകയെന്നതും ശ്രമകരമായ കര്‍മ്മം തന്നെ. അനുഭവങ്ങളുടെ കൊടും ചൂട്‌ നിറഞ്ഞതാണ്‌ മനസ്സിന്റെ മൃദുസ്‌പര്‍ശങ്ങള്‍. ജീവിതയാത്രയില്‍ അഭിമുഖീകരിച്ച പ്രതിസന്ധികളില്‍ തളരാതെ നില്‍ക്കാന്‍ കഴിഞ്ഞതോര്‍ത്ത്‌ ഈശ്വരനു മുന്നില്‍ ഞാന്‍ ശിരസ്സു നമിക്കുന്നു എന്ന്‌ പുസ്‌തകത്തിനെഴുതിയ ആമുഖക്കുറിപ്പില്‍ ഗ്രന്ഥകാരന്‍ പറയുന്നുണ്ട്‌. ഏറ്റവും മനോഹരമായി ഈ പുസ്‌തകത്തിന്റെ സ്വഭാവത്തെ പ്രകടിപ്പിക്കുന്ന ഒന്നാണ്‌ ഇതിന്റെ അവതാരികയില്‍ പ്രശസ്‌ത സാഹിത്യകാരന്‍ ജോര്‍ജ്‌ജ് ഓണക്കൂറിന്റെ വരികള്‍ 'തേക്കന്‍കാട്‌ ജോസഫിന്റെ പുതിയ പുസ്‌തകം വേറിട്ട ഒരു അനുഭവതലം സൃഷ്‌ടിക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ സഞ്ചാര പദങ്ങള്‍, വ്യക്‌തിമുദ്ര പതിപ്പിച്ച ധന്യാത്മാക്കള്‍, ബന്ധു ജനങ്ങള്‍ എന്നിങ്ങനെ ഹുദയാകര്‍ഷകമായ ചിത്രീകരണങ്ങള്‍. വിവിധ വന്‍കരകളില്‍ നിന്ന്‌ തേക്കിന്‍കാട്‌ ആര്‍ജിച്ചെടുത്ത അറിവുകളും സ്വായത്തമാക്കിയ ജ്‌ഞാനവും ഈ പുസ്‌തകത്തില്‍ ആകര്‍ഷകമായി അവതരിപ്പിച്ചിരിക്കുന്നു. ഹൃദയം കവരുന്ന ഭൂഭാഗഭംഗികള്‍ കാവ്യോപമമായി കോറിയിടുന്നു.' ഇതിലും മനോഹരമായി ഈ പുസ്‌തകത്തെ വ്യാഖ്യാനിക്കുവാന്‍ പ്രയാസമാണ്‌. ലളിതവും സഹൃദയ ഭംഗിയുള്ളതുമായ ഭാഷയിലാണ്‌ ഈ പുസ്‌തകം രചിക്കപ്പെട്ടിരിക്കുന്നത്‌ എന്നതിനാല്‍ ഓരോവായനക്കാരനും അനായാസേന അനുഭവേദ്യമാകുന്നു ഇതിലെ ലേഖനങ്ങള്‍. മകനെ കാത്ത്‌, ആ കാല്‍പ്പാദത്തില്‍ എന്റെ ചുംബനം, ദുഃഖഭാരം താങ്ങാനാകാതെ, ആദ്യത്തെ കണ്‍മണി, ആ കുഞ്ഞിക്കണ്ണുകളില്‍ ജീവിതമരണങ്ങളുടെ നിഴലാട്ടം, ലാസ്‌റ്റ് ക്ലിക്ക്‌ തുടങ്ങി ഈ പുസ്‌തകത്തിലെ മുഴുവന്‍ ലേഖനങ്ങളും മേല്‍സൂചിപ്പിച്ച കാവ്യാംശം ഉള്‍ക്കൊള്ളുന്നവയാണ്‌. തന്റെ ഔദോഗിക ജീവിതത്തില്‍ നിന്നും വ്യക്‌തി ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഓര്‍മ്മയിതളുകളെ മനോഹരമായി കോര്‍ത്തിണക്കി തേക്കിന്‍കാട്‌ തയ്യാറാക്കിയ ഈ പുസ്‌തകം വായനയില്‍ തീര്‍ച്ചയായും ഉര്‍ക്കൊള്ളേണ്ട ഒന്നു തന്നെ.

മനസ്സിന്റെ മൃദുസ്‌പര്‍ശങ്ങള്‍
തേക്കിന്‍കാട്‌ ജോസഫ്‌
അസന്‍ഡ്‌ പബ്ലിക്കേഷന്‍സ്‌, കോട്ടയം
വില: 195

തുളസി

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top