Last Updated 11 weeks 2 days ago
Ads by Google
27
Saturday
August 2016

സൗഹൃദത്തിന്റെ അറബികഥ

ഡി. ധനസുമോദ്

  1. Venu Rajamani
mangalam malayalam online newspaper

അറബി നാടുകളുമായി ഇന്ത്യയ്ക്ക് അറബിക്കടലോളം ആഴമുളള സൗഹൃദമുണ്ട്. ഈ ഇഴയടുപ്പത്തിന്റെ പശ്ചാത്തലത്തില്‍ അറബിനാടിന്റെ ചരിത്രം, സംസ്‌ക്കാരം, വാണിജ്യം, രാഷ്ട്രീയം, ആരോഗ്യം-വിദ്യാഭ്യാസം, ജനങ്ങള്‍ എന്നിങ്ങനെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകം പുറത്തിറങ്ങി. രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി എഴുതിയ' ഇന്ത്യ-യു.എ.ഇ. സൗഹൃദത്തിന്റെ സഹസ്രാബ്ദങ്ങള്‍ എന്ന പുസ്തകമാണിത്.

ഐ.എഫ്.എസ്.ഉദ്യോഗസ്ഥനായ വേണു രാജാമണി വാഷിംഗ്ടണില്‍ ജോലി ചെയ്യുമ്പോഴാണ് ദുബൈയില്‍ കോണ്‍സല്‍ ജനറലായി നിയമിതനാകുന്നത്. ജോലി ചെയ്യാന്‍ പോകുന്ന രാജ്യവും ഇന്ത്യയുംതമ്മിലുളള ബന്ധത്തെക്കുറിച്ച് ധാരണ രൂപപ്പെടുത്താനായി വാഷിംഗ്ടണിലെ ലൈബ്രറി ഓഫ് കോണ്‍ഗ്രസില്‍ തെരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. നൂറ്റാണ്ടുകളുടെ ബന്ധമുളള രാജ്യങ്ങള്‍ തമ്മിലുളള സൗഹൃദത്തെക്കുറിച്ച് പുസ്തകം ലഭ്യമല്ലാത്തത് വലിയ പോരായ്മയാണെന്ന് അദ്ദേഹത്തിന് തോന്നി. യു.എ.ഇ.യില്‍ 2007 മുതലുളള 2010 വരെയുളള കാലത്താണ് വിവരം ശേഖരിക്കുന്നത്.

യു.എ.ഇ. മന്ത്രിമാര്‍, മണലാരണ്യത്തില്‍ കനകം വിളയിച്ച മലയാളികള്‍,കലാ-കായിക മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ എന്നിവരുടെ ഓര്‍മക്കുറിപ്പുകളും ദേശീയ നേതാക്കളുടെ ഗള്‍ഫ് സന്ദര്‍ശനത്തിലെ അപൂര്‍ ചിത്രങ്ങളും പുസ്തകത്തിലുണ്ട്.

mangalam malayalam online newspaperപുസ്തകത്തിന്റെ പുറംചട്ടയൊരുക്കിയിരിക്കുന്നത് എം.എഫ്.ഹുസൈണ്‍ വരച്ച ചിത്രത്തിലാണ്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങളാണ് എടുത്ത് പറയേണ്ട പ്രധാന സവിശേഷത. ഇംഗ്ലീഷ് പതിപ്പ് നേരത്തേ പ്രകാശനം ചെയ്തിരുന്നു. യു.എ.ഇ.യിലെ സെന്റര്‍ ഫോര്‍ ഡോക്യുമെന്റേഷന്‍ അറബിയിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നതോടെ മൂന്ന് ഭാഷയില്‍ ലഭ്യമാകുന്ന പുസ്തകം എന്ന ബഹുമതിയ്ക്കും അര്‍ഹമാകും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top